ഇന്ത്യന്‍ കാര്‍ വിപണിയില്‍ വാഹനം ഇറങ്ങുമ്പോള്‍ ആദ്യം പരിശോധിക്കുക ഇന്ധന ക്ഷമതയാണ്. സുരക്ഷക്കും സൗകര്യങ്ങള്‍ക്കും ഒപ്പം കാറിന്റെ ഇന്ധനക്ഷമതക്കുള്ള സ്ഥാനം വളരെ വലുതാണ്. ഇന്ധനക്ഷമത കൂടിയ കാറുകള്‍ക്കാണ് വിപണിയും കൂടുതല്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ധനക്ഷമതയില്‍ മുന്നിലുള്ളത് ഈ മൂന്ന് കാറുകളാണ്.
1. മാരുതി ഗ്രാന്‍ഡ് വിറ്റാര/ ടൊയോട്ട ഹൈറൈഡര്‍
ഇന്ത്യയില്‍ ഇന്ധനക്ഷമതയില്‍ മുന്നിലുള്ള കാറുകള്‍ മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ടയുടെ ഹൈറൈഡറും. മികച്ച മൈലേജ് ഉറപ്പാക്കുന്ന ഈ വാഹനം ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നു.

1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍, അറ്റ്കിന്സന് സൈക്കിള്‍ പെട്രോള്‍ എന്ജിന് ഇലക്ട്രിക്ക് മോട്ടോറുകളുമായും ഇ-സിവിടി ഗിയര്‍ബോക്സുമായും ബന്ധിപ്പിച്ചിരിക്കുന്നു. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലിറ്ററിന് 27.93 കിമി.

2. ഹോണ്ട സിറ്റി ഇ:എച്ച്ഇവി
ഡ്രൈവിങ് കണ്ടീഷനുകള്‍ക്കനുസരിച്ച് പ്യുവര്‍ ഇവിയിലേക്കും ഹൈബ്രിഡിലേക്കും എന്ജിന് മോഡിലേക്കും മാറുന്ന ഹോണ്ട സിറ്റി ഇഎച്ച്ഇവിക്ക് ജനപ്രിയത ഏറെയാണ്..5 ലീറ്റര്‍, ഫോര്‍സിലിണ്ടര്‍ അറ്റ്കിന്സണ് സൈക്കിള്‍ പെട്രോള്‍ എന്‍ജിനില്‍ രണ്ട് ഇലക്ട്രിക്ക് മോട്ടോറുകള്‍ ബാറ്ററികള്‍ക്കായി നല്കിയിരിക്കുന്നു. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലിറ്ററിന് 27.13 കിമി. ആണ്.

3. മാരുതി സുസുക്കി സെലേറിയോ
ചെറുകാര്‍ വിഭാഗത്തില്‍ ഇന്ത്യയിലെ പെട്രോള്‍ കാറുകളില്‍ ഇന്ധനക്ഷമതയില്‍ മുന്നിലുള്ള കാറാണ് സെലേറിയോ.

ഡ്യുവല്‍ജെറ്റ് കെ10 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് സെലേറിയോയില്‍. എആര്‍എഐ അംഗീകരിച്ച ഇന്ധനക്ഷമത മാനുവലിന് 25.24 കിമിയും ഓട്ടമാറ്റിക്കിന് 26.68 കിമിയും മൈലേജ് ഉറപ്പാണ്.

