അടിമുടി മാറ്റത്തോടെ മുഖം മിനുക്കിയെത്തിയ മാരുതിയുടെ സ്വിഫ്റ്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് പിന്നില്‍ കാരണങ്ങള്‍ നിരവധിയാണ്. 29 ലക്ഷം സ്വിഫ്റ്റുകള്‍ ഇതു വരെ ഇന്ത്യയില്‍ ഇറങ്ങി കഴിഞ്ഞു. ഈ സംഖ്യ ഇനിയും കൂടുന്ന ലക്ഷണമാണ് കാണുന്നത്. പുതിയ മാറ്റങ്ങളോടെ എത്തുന്ന സ്വിഫ്റ്റ് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തും എന്നാണ് മാരുതിയും പ്രതീക്ഷിക്കുന്നത്.
കുഞ്ഞു കാറുകള്‍ മാത്രമുണ്ടാക്കാനറിയാവുന്ന നിര്മാതാക്കളെന്നു മുദ്രകുത്തപ്പെട്ട മാരുതിക്ക് കലക്കന്‍ ഒരു മേക്കോവര്‍ സമ്മാനിച്ച വാഹനമാണ് സ്വിഫ്റ്റ്. 2005 ല്‍ യൂറോപ്യന്‍ നിലവാരത്തില്‍ ആണ് സ്വിഫ്റ്റ് ഇന്ത്യന്‍ നിരത്തുകളില്‍ ഇടം പിടിക്കുന്നത്. ജനം സ്വീകരിച്ചു. പലകാരണങ്ങള്‍ കൊണ്ടും പിന്നീടങ്ങോട്ട് സ്വിഫ്റ്റിന് ആരാധകര്‍ വര്‍ധിച്ചു. ഇപ്പോഴിതാ പുത്തന്‍ ഭാവത്തിലെത്തുന്ന സ്വിഫ്റ്റ് വാങ്ങാന്‍ ആളുകള്‍ ആഗ്രഹിക്കുന്നതിനു പിന്നിലെ പ്രധാന കാരണങ്ങള്‍ ഇതാണ്.
വമ്പന്‍ മാറ്റങ്ങള്‍
കുടുംബത്തിന് ഇണങ്ങിയ കാര്‍ എന്നാണ് സ്വിഫ്റ്റിനെ വിളിക്കുക. എന്നാല്‍ ഇക്കുറി ഒതുക്കത്തോടൊപ്പം യുവാക്കളെ ആകര്‍ഷിക്കുന്ന ചടുലതയും വാഹനത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നു.പ്രീമിയം കാറിലുള്ള എല്ലാ സൗകര്യങ്ങളും 10 ലക്ഷം രൂപയില്‍ത്താഴെ വിലയുള്ള ടോപ് മോഡലിലുണ്ട്. അതേ കാര്‍ 6.5 ലക്ഷം രൂപയ്ക്ക് ബേസ് മോഡലായും ലഭിക്കും.എല്ലാമോഡലിലും ആറ് എയര്‍ബാഗുകള്‍ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
സുരക്ഷ ഉറപ്പ്
മാരുതിക്കു സുരക്ഷ പോരെന്ന പരാതി ഇക്കുറി സ്വിഫ്റ്റ് കാറ്റില്‍ പറത്തും. അടിസ്ഥാന മോഡലിലടക്കം എല്ലാ സുരക്ഷ സംവിധാനങ്ങളുമുണ്ട്. 6 എയര്‍ബാഗ്, ഇ എസ് പി, ഹില്‍ ഹോള്‍ഡ്, എ ബി എസ്, എല്ലാ സീറ്റിനും ത്രീ പോയിന്റഡ് ബെല്‍റ്റുകള്‍. ഡ്രൈവറും യാത്രക്കാരും പൂര്‍ണമായും സുരക്ഷിതരാണ്.
പുതിയ എന്‍ജിന്‍
1197 സി സി എന്‍ജിനിന്റെ പ്രത്യേകത അത്യാധുനിക സാങ്കേതികള്‍. 81.58 പിഎസ്. 112 എന്‍ എം ടോര്‍ക്ക്. എജിഎസ് മോഡലിന് 25.75 കിമിയും 5 സ്പീഡ് മാനുവലിന് 24.80 കി.മീ.
മാരുതി നെറ്റ് വര്‍ക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാതാക്കള്‍ ഏറ്റവും വലിയ വില്‍പന, സര്‍വീസ് ശൃംഖലയും നല്‍കുന്നു. അയ്യായിരത്തോളം വരുന്ന മാരുതി കേന്ദ്രങ്ങള്‍ ഇന്ത്യ മുഴുവന്‍ പടര്‍ന്നു പന്തലിക്കുന്നു. മറ്റു പല നിര്‍മാതാക്കള്‍ക്കും നല്‍കാനാവാത്ത സൗകര്യം. കുറഞ്ഞ വിലയ്ക്ക് സ്‌പെയര്‍ പാര്‍ട്‌സും സര്‍വീസും.

