കോംപാക്ട് എസ്യുവി വിഭാഗത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ സ്‌കോഡ. ഫെബ്രുവരി 2025ല്‍ ഈ മോഡല്‍ പുറത്തിറങ്ങും. സ്‌കോഡയുടെ നിലവിലെ മോഡലുകളില്‍ വരുന്ന എംക്യുബി എസീറോ ഇന്‍ എന്ന പ്ലാറ്റ്‌ഫോമില്‍ത്തന്നെയാണ് എസ്യുവി നിര്‍മിച്ചിരിക്കുന്നത്.
സ്‌കോഡയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം ഈ കോംപാക്ട് എസ്യുവിയായി മാറി. ഹ്യുണ്ടേയ് വെന്യുവും മാരുതി ബ്രെസയോടുമാകും സ്‌കോഡയ്ക്കു മത്സരിക്കേണ്ടി വരുന്നത്. ‘കെ’ എന്ന അക്ഷരത്തില്‍ ആരംഭിച്ച് ക്യുവില്‍ അവസാനിക്കുന്ന രീതിയില്‍ പേര് നിര്‍ദ്ദേശിക്കാനായി സ്‌കോഡ ഒരു മത്സരവും അവതരിപ്പിച്ചിട്ടുണ്ട്.

