സ്വര്‍ണം പവന് 68000 രൂപയിലെത്തി. 8465 രൂപയാണ് ഒരു ഗ്രാമിന്റെ വില. സ്വര്‍ണത്തില്‍ നിക്ഷേപിക്കണമോ വേണ്ടയോ എന്ന് ആശങ്കപ്പെട്ടിരിക്കുന്നവരെ സ്വര്‍ണ വിപണി നിരാശപ്പെടുത്തുകയില്ല. സാമ്പത്തിക ദുരന്തങ്ങള്‍ക്കെതിരേയുള്ള ഇന്‍ഷുറന്‍സായിട്ടാണ് സ്വര്‍ണത്തെ കാണുന്നത് എന്നതിനാല്‍ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം…
1. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിരവധി വഴികളുണ്ട്. ഭൗതിക സ്വര്‍ണം മുതല്‍ ഇ- ഗോള്‍ഡ് വരെയുള്ള നിക്ഷേപ വഴികളുണ്ട്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുക, ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഫണ്ടുകള്‍ എന്നിങ്ങനെയുള്ള സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങളെ അടുത്തറിഞ്ഞശേഷം മാത്രമാകണം നിക്ഷേപം നടത്തേണ്ടത്.
2. സ്വര്‍ണം ആഭരണങ്ങളാണ് വാങ്ങി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാര്‍. സ്ത്രീകളുടെ സ്വത്തിന്റെ ഭാഗമായിട്ടുകൂടിയാണ് അവര്‍ സ്വര്‍ണത്തെ കാണുന്നത്. ഇന്ത്യന്‍ സ്ത്രീകളുടെ കഴുത്തിലും കാതിലും കൈയിലും വീടുകളിലെ അലമാരികളിലുമായി ഏതാണ്ട് 20,000 ടണ്ണോളം സ്വര്‍ണമിരിപ്പുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതും ആവശ്യഘട്ടത്തില്‍ ഉപകാരപ്പെടുന്ന ഒന്നാണ്. എന്നാല്‍ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ക്ക് പുറമെ, വില്‍ക്കുമ്പോള്‍ പണിക്കൂലിക്കായി മുടക്കിയ പണം വിലയിരുത്തപ്പെടില്ല എന്നത് പോരായ്മയാണ്.
3. സ്വര്‍ണ നാണയങ്ങള്‍, ബാറുകള്‍ എന്നിവ വാങ്ങുന്നത് മികച്ച മാര്‍ഗമാണ്. നിക്ഷേപം ലക്ഷ്യമാക്കിയുള്ളവരാണ് ഈ രീതിയില്‍ സ്വര്‍ണം വാങ്ങുന്നത്. ജ്വല്ലറികളും ബാങ്കുകളും സ്വര്‍ണ ബാറുകള്‍ വില്‍ക്കുന്നുണ്ടെങ്കിലും വാങ്ങിക്കുമ്പോള്‍ അത് ജ്വല്ലറികളില്‍നിന്നു തന്നെ വാങ്ങിക്കാന്‍ ശ്രദ്ധിക്കണം കാരണം ബാങ്കുകള്‍ അവ തിരിച്ചു വാങ്ങിക്കാറില്ല. ജ്വല്ലറികള്‍ തിരിച്ചു വാങ്ങുകയും ചെയ്യുന്നു.
4. സ്വര്‍ണം ഡീമാറ്റ് രൂപത്തില്‍ നിക്ഷേപിക്കുന്നതിനുള്ള അവസരമാണ് ഗോള്‍ഡ് ഇടിഎഫ് ഒരുക്കുന്നത്. സ്വര്‍ണം ഭൗതിക രൂപത്തില്‍ നിക്ഷേപിക്കുമ്പോഴുള്ള ന്യൂനതകള്‍ മറികടക്കാന്‍ ഗോള്‍ഡ് ഇടിഎഫുകള്‍ സഹായിക്കുന്നു. പേപ്പര്‍ ഗോള്‍ഡ് എന്നും ഇതറിയിപ്പെടുന്നു. ഇന്ന് ആളുകള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒരു സ്വര്‍ണ നിക്ഷേപ മാര്‍ഗമാണ് ഇത്.

