Connect with us

Hi, what are you looking for?

Banking & Finance

എസ്ബിഐക്ക് പുതിയ ചെയര്‍മാന്‍; പ്രഖ്യാപനം നാളെ!

നിലവിലെ ചെയര്‍മാന്‍ ദിനേഷ് ഖാരെ ഈ വര്‍ഷം ഓഗസ്റ്റ് 28-ന് വിരമിക്കുകയാണ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പുതിയ ചെയര്‍മാനെ നാളെ പ്രഖ്യാപിക്കും. നിലവിലെ ചെയര്‍മാന്‍ ദിനേഷ് ഖാരെ ഈ വര്‍ഷം ഓഗസ്റ്റ് 28-ന് വിരമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനായി മേയ് 21 ന് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബ്യൂറോ (എഫ്എസ്ഐബി) അഭിമുഖം നടത്തും. അഭിമുഖം നടത്തുന്ന അതെ ദിവസം തന്നെ ഫലവും പ്രഖ്യാപിക്കും.

ദിനേഷ് ഖാരെ

നിലവിലെ ചെയര്‍മാന്‍ ദിനേഷ് ഖാരെ 2023 ഒക്ടോബറില്‍ ആയിരുന്നു വിരമിക്കേണ്ടത്. എന്നാല്‍ ആഭ്യന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കാലാവധി ഈ വര്‍ഷം ഓഗസ്റ്റിലേക്ക് നീട്ടി കൊടുക്കുകയായിരുന്നു. 2020 ഒക്ടോബര്‍ 7 നാണ് 63 കാരനായ ഖാരെ എസ്ബിഐയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്

എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടേഴ്സായ സി.എസ്. സേഠി, അശ്വിനി കുമാര്‍ തിവാരി, വിനയ് എം. ടോണ്‍സെ എന്നിങ്ങനെ മൂന്നു പേരെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. സേഠിയാണ് കൂട്ടത്തില്‍ സീനിയര്‍. 36 വര്‍ഷമായി ഇദ്ദേഹം എസ്ബിഐയില്‍ സേവനമനുഷ്ഠിച്ചു വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like