പ്രമുഖ ബാങ്കിതര ധനകാര്യ സേവനദാതാക്കളായ മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 1,009 കോടി രൂപ സംയോജിത അറ്റാദായം നേടി. 2021-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം 1,006 കോടി രൂപയായിരുന്നു. 0.30 ശതമാനമാണ് ലാഭത്തിലെ വര്‍ധന.
മൂന്നാം പാദത്തിലെ 934 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ സംയോജിത ലാഭം 8 ശതമാനം കൂടിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. നാലാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം ലാഭം 903 കോടി രൂപയാണ്. ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധനയോടെ 71,497 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 64,494 കോടി രൂപയായിരുന്നു.
