പിന്‍വലിച്ച് ഒരു മാസത്തിനു ശേഷം 2000 രൂപ നോട്ടുകളുടെ മൂന്നില്‍ രണ്ടും ബാങ്കുകളിലേക്ക് തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മേയ് 19 നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നത്. വിപണിയിലുണ്ടായിരുന്ന 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരികെ വിളിക്കപ്പെട്ടു. 2.41 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരികെയെത്തിയെന്നും ഇത് ആകെ 2000 നോട്ടുകളുടെ മൂന്നിലൊന്നോളമുണ്ടെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആളുകള്‍ ബാങ്കുകളില്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും ദാസ് പറഞ്ഞു. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയമുണ്ട്. 2000 നോട്ടുകള്‍ പിന്‍വലിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒരു തരത്തിലും നെഗറ്റീവായി ബാധിക്കില്ലെന്ന് ഉറപ്പിച്ചു പറയാനാവുമെന്നും ദാസ് പറഞ്ഞു.

