Connect with us

Hi, what are you looking for?

Business & Corporates

ഇന്ത്യയില്‍ കണ്ണു വെച്ച് ടൊയോട്ട, മേഖല ഹബ്ബാക്കും

ഇതിന്റെ ഭാഗമായി, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സിഇഒയും എംഡിയുമായ മാസകാസു യോഷിമൂറ മേഖലയുടെ റീജണല്‍ സിഇഒ ആകും

ഇന്ത്യയെ മേഖല ഹബ്ബാക്കുമെന്ന് ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍. മിഡില്‍ ഈസ്സ്, ഈസ്റ്റ് ഏഷ്യ, ഓഷ്യാനിയ മേഖലകളിലേക്ക് ഇന്ത്യയെ ഉള്‍പ്പെടുത്തി ഇന്ത്യയെ ഈ മേഖലയുടെ ഹബ്ബാക്കാനുമാണ് തീരുമാനം. ഇതിന്റെ ഭാഗമായി, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സിഇഒയും എംഡിയുമായ മാസകാസു യോഷിമൂറ മേഖലയുടെ റീജണല്‍ സിഇഒ ആകും.

ഇന്ത്യയില്‍ ടൊയോട്ട കാറുകളുടെ നിര്‍മ്മാണത്തിനും വില്‍പനക്കും ആയി, ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും കിര്‍ലോസ്‌കര്‍ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ്.


ഇപ്പോഴത്തെ പുന:സംഘടന ടൊയോട്ടയുടെ ആഗോള ബിസിനസ്സ് തലത്തില്‍ ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന പ്രാധാന്യം വിളിച്ചോതുന്നു.

2026 ആകുമ്പോഴേക്കും പുതിയ പ്‌ളാന്റ് നിര്‍മ്മിക്കുന്നതിനായി 3,300 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. പ്ലാന്റിന് ഒരു ലക്ഷം യൂണിറ്റുകളുടെ നിര്‍മ്മാണ ശേഷിയുണ്ടാകും. ഇതിലൂടെ 2,000 പുതിയ ജോലികളും സൃഷ്ടിക്കപ്പെടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like