മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ റിലയന്‍സ് റീട്ടെയിലിന്റെ ബ്യൂട്ടി റീട്ടെയില്‍ പ്ലാറ്റ്‌ഫോമായ ടിറ യുടെ കാമ്പെയ്നില്‍ അണിനിരക്കുന്നത് പ്രമുഖ സെലിബ്രിറ്റികള്‍.
ആദ്യ 360-ഡിഗ്രി കാമ്പെയ്‌നില്‍ കരീന കപൂര്‍ ഖാന്‍, കിയാര അദ്വാനി, സുഹാന ഖാന്‍ എന്നിവര്‍ അണിനിരക്കും. 2023 ഏപ്രിലിലാണ് ടിറ പ്ലാറ്റഫോം ആരംഭിച്ചത്. കരീനയും കിയാരയും സുഹാനയും 30 സെക്കന്‍ഡ് വീതമുള്ള എക്‌സ്‌ക്ലൂസീവ് വീഡിയോകള്‍ ഈ കാമ്പയിനില്‍ അവതരിപ്പിക്കുന്നുണ്ട്.

