പ്രതിരോധ മേഖലയിലെ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) അറ്റാദായം ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 9.2 ശതമാനം വര്‍ധിച്ച് 1,261.4 കോടി രൂപയായി.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വരുമാനം സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 6,061.3 കോടി രൂപയായി വര്‍ധിച്ചു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 5,665.5 കോടി രൂപയായിരുന്നു.
പൊതുമേഖലാ സ്ഥാപനത്തിന്റെ വരുമാനം സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 6,061.3 കോടി രൂപയായി വര്‍ധിച്ചു
വരുമാന പ്രഖ്യാപനത്തിന് ശേഷം എച്ച്എഎല്‍ ഓഹരികള്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദത്തിന് അടിപ്പെട്ടു. എച്ച്എഎല്‍ ഓഹരികള്‍ ബിഎസ്ഇയില്‍ 4.08 ശതമാനം ഇടിഞ്ഞ് 2,844.60 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഫെബ്രുവരി 20 എന്ന റെക്കോര്‍ഡ് തിയതിയോടെ എച്ച്എഎല്‍ ബോര്‍ഡ് ഓഹരി ഒന്നിന് 22 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

