കാലം മാറുകയാണ് അതിനനുസൃതമായി ബിസിനസുകളുടെ സ്വഭാവവും വളര്‍ച്ചാ നിറയ്ക്കും മാറിക്കൊണ്ടിരിക്കുന്നു. ചടുലമായ താളമാണ് ഇവിടെ അനിവാര്യം. സമസ്ത മേഖകളിലെയും മാറ്റത്തിനൊത്ത് മാറാനും അത്തരത്തില്‍ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കാനും കഴിയും. ഒരു സംരംഭം തുടങ്ങിയാല്‍ എത്രയും വേഗം പൊട്ടന്‍ഷ്യല്‍ ഉപഭോക്താക്കളിലേക്ക് അത് എത്തിക്കുക എന്നതാണ് പ്രധാനം. ഇതില്‍ ഏറ്റവും പ്രധാനം നൂതനമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഇതിനായി വിനിയോഗിക്കുക എന്നതാണ്.
മാര്‍ക്കറ്റിംഗിനായി അവലംബിച്ചിരിക്കുന്ന മാര്‍ഗങ്ങളെ അടിസ്ഥാനമാക്കിയാണ് പരമ്പരാഗത മാര്‍ക്കറ്റിംഗ് ആണോ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണോ എന്ന് നിശ്ചയിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു സ്ഥപനം വിവിധങ്ങളായ പരസ്യമാര്ഗങ്ങളിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി സെയില്‍സില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിനെയാണ് മാര്‍ക്കറ്റിംഗ് എന്ന് പറയുന്നത്.പത്ര പരസ്യങ്ങള്‍, ടിവി പരസ്യങ്ങള്‍, നോടീസുകള്‍ തുടങ്ങിയവ മുഖാന്തിരം നടക്കുന്ന പരമ്പരാഗത മാര്‍ക്കറ്റിംഗിലൂടെ പരസ്യങ്ങള്‍ എത്രപേര്‍ കണ്ടുവെന്നോ അനൂകൂലമായോ പ്രതികൂലമായോ പ്രതികരിച്ചുവെന്നോ അറിയാന്‍ കഴിയില്ല.
എന്നാല്‍ ഇന്റര്‍നെറ്റ് മുഖാന്തിരം നടത്തുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ എല്ലാത്തിനും ഒരു കണക്കുണ്ട്. ബിസിനസിന്റെ സ്വഭാവമനുസരിച്ച് തന്ത്രങ്ങള്‍ മെനഞ്ഞ് പരസ്യങ്ങള്‍ ഉണ്ടാക്കി വലിയ വിജയങ്ങള്‍ നേടാനാവുന്ന എന്നതും പരമ്പരാഗത മാര്‍ക്കറ്റിംഗില്‍ നിന്നും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിനെ വ്യത്യസ്തമാക്കുന്നു. മാത്രമല്ല, പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികളെ അപേക്ഷിച്ച് ഇവക്ക് ചെലവ് കുറവാണ് എന്നതും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ പ്രിയപ്പെട്ടതാക്കുന്നു.
എതിരാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെയാണു എന്നത് വിലയിരുത്തി അതിനേക്കാള്‍ മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം. ഈ രംഗവുമായി ബന്ധപ്പെട്ട ആളുകളുടെ സഹായത്തോടെ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ പഠിക്കുന്നതും വിലയിരുത്തുന്നതും ഗുണകരമാകും.

