ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അറ്റാദായത്തില്‍ വളര്‍ച്ച. 2024 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തിലെ അറ്റാദായത്തില്‍ 6% വളര്‍ച്ച രേഖപ്പെടുത്തി. 311 കോടി രൂപയാണ് അറ്റാദായം. മുന്‍ പാദത്തില്‍ ഇത് 294 കോടി രൂപയായിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം മുന്‍ പാദത്തിലെ 414 കോടി രൂപയില്‍ നിന്ന് 418 കോടി രൂപയായി.
മൂന്നാം പാദത്തിലെ 99 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ച് പാദത്തിലെ മൊത്തം ചെലവ് ചെറുതായി ഉയര്‍ന്ന് 103 കോടി രൂപയായി.
2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയുടെ അറ്റാദായം പല മടങ്ങ് വര്‍ധിച്ച് 31 കോടി രൂപയില്‍ നിന്ന് 1,604 കോടി രൂപയായി.

