നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ബിസിനസ് ലോകമൊട്ടാകെ അനുദിനം വളര്‍ച്ച പ്രകടിപ്പിക്കുന്ന ബിസിനസ് ആണ്. ഇന്ത്യയില്‍ നൂറുകണക്കിന് എം എല്‍ എം കമ്പനികള്‍ ഉണ്ട്. ഏതെങ്കിലും കമ്പനിയില്‍ ചേരുംമുമ്പ് കമ്പനിയെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും നല്‍കുന്ന സേവനങ്ങളെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും അന്വേഷിച്ച് ഉറപ്പുവരുത്തിയിരിക്കണം.
കൂടുതല്‍ ആളുകളുമായി ഇടപഴകാനുള്ള നിങ്ങളുടെ കഴിവും കൂടുതല്‍ പേരെ നിങ്ങളുടെ സംഘത്തിലേക്ക് ചേര്‍ക്കാനുള്ള കഴിവുമാണ് ഈ ബിസിനസിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരിക്കണം. അതേക്കുറിച്ച് ആധികാരികമായി നിങ്ങള്‍ക്ക് മറ്റുള്ളവരോട് സംസാരിക്കാന്‍ സാധിക്കണം.സ്വന്തം കഴിവില്‍ ആത്മവിശ്വാസമുള്ള ഒരു വ്യക്തിക്ക് ധൈര്യമായി ഈ തൊഴില്‍ സ്വീകരിക്കാവുന്നതാണ്.

