റിലയന്‍സ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായത്തില്‍ 13% വര്‍ദ്ധന. ജനുവരി-മാര്‍ച്ച് പാദത്തിലെ വരുമാനം മുന്‍വര്‍ഷത്തിലെ 4716 കോടിയില്‍ നിന്ന് 5337 കോടിയായി വര്‍ദ്ധിച്ചു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 23,394 കോടിയില്‍നിന്ന് 11 ശതമാനം വര്‍ദ്ധിച്ചു 25959 കോടിയായി.
2024 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 12.4 ശതമാനം വര്‍ദ്ധിച്ചു 20,466 കോടി രൂപയായി. 2024 മാര്‍ച്ചില്‍ അവസാനിച്ച സമ്പൂര്‍ണ്ണ സാമ്പത്തിക വര്‍ഷത്തെ വരുമാനം 1,00,119 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തേക്കാള്‍ 10.2 ശതമാനമാണ് വര്‍ദ്ധന.

