Connect with us

Hi, what are you looking for?

Business & Corporates

ബിസിനസ് മീറ്റിങ്ങുകള്‍ എങ്ങനെ ഫലപ്രദമാക്കാം?

കാര്യപ്രാപ്തിയോടെ ഒഫിഷ്യല്‍ മീറ്റിംഗുകള്‍ നടത്തുന്നതിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സ്ഥാപന ഉടമയും തൊഴിലാളികളുമായും തൊഴിലാളികളും ഉപഭോക്താക്കളുമായുമെല്ലാം ദിനം പ്രതി ഒഫിഷ്യല്‍ മീറ്റിംഗുകള്‍ നടക്കുന്നുണ്ട്. സംരംഭത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചക്ക് ഏറ്റവും അനിവാര്യമായ കാര്യമാണിത്. എന്നാല്‍ പലപ്പോഴും സമയക്രമം പാലിക്കാതെ അനാവശ്യ ചര്‍ച്ചകളിലേക്ക് നീളുന്ന മീറ്റിംഗുകള്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നില്ല. കാര്യപ്രാപ്തിയോടെ ഒഫിഷ്യല്‍ മീറ്റിംഗുകള്‍ നടത്തുന്നതിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബോര്‍ഡ് മീറ്റിംഗുകള്‍. ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന മര്‍മപ്രധാനമായ ഒരു സ്ട്രാറ്റജി കൂടിയാണ് ഇത്. മീറ്റിംഗുകളില്‍ എഫിഷ്യന്റ് ആയി പങ്കെടുക്കുന്നതോടെ ഒരു തൊഴിലാളികൂടി വിലയിരുത്തപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം പലപ്പോഴും ആരും അറിയുന്നില്ല. മീറ്റിംഗുകള്‍ ഫലവത്താക്കാനും സ്ഥാപനത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ അതിന്റെ ഗുണം പ്രതിഫലിപ്പിക്കാനും തൊഴിലാളികള്‍ കൂടി ശ്രദ്ധിക്കണം.

മുന്‍കൈ എടുത്ത് സംസാരിക്കുക

മീറ്റിംഗുകള്‍ ഒരിക്കലും വായ് മൂടിക്കെട്ടി ഇരിക്കാനായി ഉള്ളതല്ല. തുറന്ന സംഭാഷണത്തിനുള്ള വേദികളാണ്. അതിനാല്‍ സംസാരിക്കുന്നതിനുള്ള മടി ആദ്യം ഇല്ലാതാക്കുക. ഓര്‍ഗനൈസേഷന്‍ നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണെന്ന് എക്‌സിക്യൂട്ടിവുകളെ ബോധ്യപ്പെടുത്തുക, അവര്‍ക്ക് പ്രചോദനം നല്‍കുക ഈ ചുമതകള്‍ മാനേജ്‌മെന്റ് കൃത്യമായി നിര്‍വഹിക്കുമ്പോള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിന്മേലുള്ള തങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനും അതേപ്പറ്റി കൂടുതല്‍ പഠിക്കാനും തൊഴിലാളികള്‍ക്ക് ഉത്തരവാദിത്വം ഉണ്ട്.

ഉറപ്പോടെ സംസാരിക്കുക

ഗോസിപ്പ്, പകപോക്കല്‍ എന്നിവക്കുള്ള വേദിയായി ബോര്‍ഡ് മീറ്റിങ്ങുകളെ കാണരുത്. സ്ഥാപനത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ള വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുക. സ്ഥാപനത്തിന്റെ വളര്‍ച്ചക്കായി തന്റെ കഴിവുകള്‍ എങ്ങനെ വിനിയോഗിക്കാം എന്ന് ചിന്തിക്കുക. സഹപ്രവര്‍ത്തകരെ വിമര്‍ശിക്കാതിരിക്കുക. പകരം പ്രോഡക്റ്റിവ് ആയ വിലയിരുത്തലുകള്‍ ആവാം. ശരിയായ രീതിയില്‍ ജീവനക്കാരുടെ ഉത്തരവാദിത്തങ്ങള്‍ വിശദീകരിച്ച് നല്‍കാന്‍ കമ്പനിയും ബാധ്യസ്ഥമാണ്. മീറ്റിങ്ങുകള്‍ ആരംഭിക്കുന്നതിനു മുന്‍പായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തെപ്പറ്റി ഏകദേശ ധാരണസ്ഥാപനം നല്‍കണം. അപ്പോള്‍ വിഷയത്തെപ്പറ്റി കൂടുതല്‍ പഠിക്കാനും തയ്യാറായി ഇരിക്കാനും സാധിക്കുന്നു.

മാനേജ്‌മെന്റ് ഗോളുകള്‍ അറിയാം

ഓരോ സ്ഥാപനത്തിന്റെയും മാനേജ്‌മെന്റിന് അവരവരുടേതായ ഒരു ലക്ഷ്യം ഉണ്ടായിരിക്കും. ലക്ഷ്യത്തിലേക്കെത്താനുള്ള മാര്‍ഗവും അവര്‍ തന്നെ തീരുമാനിച്ചിരിക്കുന്ന. ഈ അവസരത്തില്‍ മാനേജ്‌മെന്റിന്റെ ലക്ഷ്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വികസനനയങ്ങള്‍ ആവിഷ്‌ക്കരിക്കുക എന്നതാണ് തൊഴിലാളികളുടെ ഉത്തരവാദിത്വം. ദീര്‍ഘകാലത്തെ പ്രവര്‍ത്തി പരിചയത്തിന്റെ പിന്‍ബലത്തില്‍ മാനേജ്‌മെന്റ് നയങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും മുതിര്‍ന്ന തൊഴിലാളികള്‍ക്ക് അവസരമുണ്ട്. എന്നാല്‍ അതീവ ശ്രദ്ധയോടെ മാത്രം ഇക്കാര്യങ്ങള്‍ ചെയ്യുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like