കര്‍ണാടകയിലെ ഹൊസൂരിലുള്ള ഐ-ഫോണ്‍ കേസിംഗ് യൂണിറ്റ് 2 മടങ്ങ് വിപുലീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ടാറ്റ ഇലക്ട്രോണിക്സ്. അടുത്തിടെയാണ് കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ നരസപുരയിലെ വിസ്‌ട്രോണിന്റെ ഐഫോണ്‍ പ്ലാന്റ് ടാറ്റ ഇലക്ട്രോണിക്‌സ് ഏറ്റെടുത്തത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ആക്‌സസറികളുടെയും കരാര്‍ നിര്‍മ്മാണത്തിലെ വൈദഗ്ധ്യം കൂട്ടാനാണ് വിപുലീകരണം കൊണ്ട് ലക്ഷ്യമിടുന്നത്.
500 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഹൊസൂര്‍ പ്‌ളാന്റ് 5,000 കോടി രൂപ നിക്ഷേപത്തിലാണ് നിര്‍മ്മിച്ചത്. 15,000 ല്‍ ഏറെ ആളുകളാണ് നിലവില്‍ ഇവിടെ ജോലി ചെയ്യുന്നത്. 12-18 മാസത്തിനുള്ളില്‍ വിപുലീകരണം പൂര്‍ത്തിയാവുന്നതോടെ 25,000-28,000 വരെ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും.
പുതിയ പ്ലാന്റ് ആപ്പിള്‍ ഫോണിന്റെ ഘടകങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി മാത്രമുള്ളതാണെങ്കിലും മറ്റ് കമ്പനികളുടെ ഹൈഎന്‍ഡ് ഫോണുകളുടെ ഘടകങ്ങള്‍ നിര്‍മ്മിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ടാറ്റ ഗ്രൂപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

