ശ്രീലങ്കയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ ജോണ്‍ കീല്‍സ് ഹോള്‍ഡിംഗ്സ് പിഎല്‍സിയുടെ അനുബന്ധ സ്ഥാപനമാണ് എലിഫന്റ് ഹൗസ്.
റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) എഫ്എംസിജി വിഭാഗം, റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ആര്‍സിപിഎല്‍) ശ്രീലങ്ക ആസ്ഥാനമായുള്ള എലിഫന്റ് ഹൗസുമായി കൈകോര്‍ക്കുന്നു. ഇന്ത്യയിലുടനീളം എലിഫന്റ് ഹൗസ് ബ്രാന്‍ഡിന് കീഴിലുള്ള പാനീയങ്ങളുടെ നിര്‍മ്മാണം, വിതരണം വില്‍പ്പന എന്നിവയ്ക്കുള്ള കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
ശ്രീലങ്കയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ ജോണ്‍ കീല്‍സ് ഹോള്‍ഡിംഗ്സ് പിഎല്‍സിയുടെ അനുബന്ധ സ്ഥാപനമായ സിലോണ്‍ കോള്‍ഡ് സ്റ്റോഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് എലിഫന്റ് ഹൗസ്.
എലിഫന്റ് ഹൗസ് ബ്രാന്‍ഡിന് കീഴില്‍, നെക്ടോ, ക്രീം സോഡ, ഇജിബി (ജിഞ്ചര്‍ ബിയര്‍), ഓറഞ്ച് ബാര്‍ലി, ലെമനേഡ് എന്നിവയുള്‍പ്പെടെ നിരവധി പാനീയങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്.
നിലവില്‍ കാമ്പ, സോസ്യോ, റാസ്‌കിക്ക് തുടങ്ങിയ ശീതളപാനീയ ഉല്‍പ്പന്നങ്ങള്‍ ആര്‍സിപിഎല്ലിന്റെ പോര്‍ട്ടഫോളിയോയിലുണ്ട്.

