ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ ഗിഗാഫാക്ടറി യുകെയില്‍ സ്ഥാപിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലെ ബ്രിഡ്ജ് വാട്ടറില്‍ സ്ഥാപിക്കുന്ന ഫാക്ടറിയില്‍ ഇലക്ട്രിക് വാഹന ബാറ്ററികളാവും നിര്‍മിക്കുക. 5 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കിലാണ് പ്ലാന്റ് നിര്‍മിക്കുക. ടാറ്റ ഗ്രൂപ്പിന്റെ ആഗോള ബാറ്ററി നിര്‍മാണ സംരംഭമായ അഗ്രതാസാണ് 40 ഗിഗാവാട്ട് അവര്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുക.
യുകെ പ്ലാന്റ് യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി സെല്‍ നിര്‍മ്മാണ ഇടങ്ങളിലൊന്നായി മാറുമെന്ന് ജൂലൈയില്‍ ടാറ്റ പ്രഖ്യാപിച്ചിരുന്നു. ഫാക്ടറിയില്‍ 4,000 ഗ്രീന്‍-ടെക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
2026 ല്‍ ബാറ്ററി ഉല്‍പ്പാദനം ആരംഭിക്കുമെന്നും ജാഗ്വാര്‍ ലാന്‍ഡ് റോവറും ടാറ്റ മോട്ടോഴ്‌സും ആദ്യ ഉപഭോക്താക്കള്‍ ആയിരിക്കുമെന്നും അഗ്രതാസ്
‘ബ്രിട്ടന്റെ ഇലക്ട്രിക് മൊബിലിറ്റിയുടെ പരിവര്‍ത്തനത്തെ സൂപ്പര്‍ചാര്‍ജ് ചെയ്യാന്‍ ഇത് സഹായിക്കും,’ അഗ്രതാസ് സിഇഒ ടോം ഫ്ളാക്ക് പറഞ്ഞു.
2026 ല്‍ ബാറ്ററി ഉല്‍പ്പാദനം ആരംഭിക്കുമെന്നും ജാഗ്വാര്‍ ലാന്‍ഡ് റോവറും ടാറ്റ മോട്ടോഴ്‌സും ആദ്യ ഉപഭോക്താക്കള്‍ ആയിരിക്കുമെന്നും അഗ്രതാസ് വ്യക്തമാക്കി.
ബ്രിഡ്ജ് വാട്ടറിലെ 620 ഏക്കര്‍ സ്ഥലത്ത് വരുന്ന ടെക്നോളജി പാര്‍ക്കിന്റെ ഭാഗമാണ് ടാറ്റ ഗിഗാഫാക്റ്ററി. ടെക് കമ്പനികള്‍ക്കും മറ്റ് വാഹന അനുബന്ധ സംരംഭങ്ങള്‍ക്കും ഗിഗാഫാക്റ്ററിയില്‍ ഇടമുണ്ടാവും.

