ബോളിവുഡ് നായക നടന്‍മാര്‍ നികുതി അടയ്ക്കുന്നതിനെ കുറിച്ചും ചിലപ്പോഴൊക്കെ നികുതി വെട്ടിപ്പുകളെ കുറിച്ചും ഒക്കെ നാം പലപ്പോഴും കേട്ടിട്ടുണ്ട്. 29.5 കോടി രൂപ നികുതിയായി അടയ്ക്കുന്ന അക്ഷയ് കുമാറാണ് ബോളിവുഡില്‍ കഴിഞ്ഞ 5 വര്‍ഷമായി ഏറ്റവുമധികം നികുതി അടയ്ക്കുന്ന നായകനടന്‍. 486 കോടി രൂപയാണ് നടന്റെ വാര്‍ഷിക വരുമാനം.
നികുതി അടയ്ക്കുന്ന കാര്യത്തില്‍ രണ്ടാമതുള്ളത് ബിഗ് ബി അമിതാഭ് ബച്ചനാണ്. 2017 ലെ കണക്കനുസരിച്ച 70 കോടി രൂപയാണ് സീനിയര്‍ ബച്ചന്‍ നികുതിയായി അടച്ചത്. 3396 കോടി രൂപയുടെ ആസ്തിയും അമിതാഭിനുണ്ട്.
2017 ലെ കണക്കനുസരിച്ച് 44 കോടി രൂപ നികുതിയായി അടച്ച സല്‍മാന്‍ ഖാനാണ് നികുതി അടയ്ക്കുന്നതില്‍ മൂന്നാം സ്ഥാനത്തുള്ളത്. 2900 കോടി രൂപ ആസ്തിയുണ്ട് അദ്ദേഹത്തിന്.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ടാക്സ് അടയ്ക്കുന്ന അഭിനേത്രി ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? ദീപികാ പദുക്കോണാണ് ബോളിവുഡിലെ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന നായിക. 500 കോടി രൂപയാണ് ദീപികയുടെ ആസ്തി. എങ്ങനെയാണ് ദിപികയ്ക്ക് ഇത്രയും നികുതി അടയ്ക്കേണ്ടി വരുന്നതെന്ന് നോക്കാം.
ഹിന്ദി സിനിമയിലെ പല അഭിനേതാക്കളും സിനിമാ അഭിനയത്തിന് പുറമെ വിവിധ തരത്തിലുള്ള ബിസിനസുകളിലേക്കും ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകളിലേക്കും കാലെടുത്തു വെയ്ക്കാറുണ്ട്. അങ്ങനെയാണ് അവരുടെ വരവ് ഗണ്യമായി ഉയരുന്നത്.
ഈ ഇനത്തിലെല്ലാം ദീപികയ്ക്ക് വരുമാനമുണ്ട്്. തുടര്‍ച്ചയായി നിശ്ചിത തുക നികുതിയായി അടയ്ക്കുന്നുണ്ട് ഈ നടി. 2016-17 വര്‍ഷങ്ങളില്‍ 10 കോടി രൂപയാണ് നികുതിയായി ദീപിക അടച്ചത്.
ബോളിവുഡിലെ ടോപ് ടെന്‍ നികുതി ദാതാക്കളില്‍ അങ്ങനെ ദീപിക ഇടം നേടി. ആസ്തിയില്‍ ദീപികയ്ക്ക് മുകളിലുള്ള നടി പ്രിയങ്ക ചോപ്രയാണ്. 620 കോടി രൂപയാണ് പ്രിയങ്കയുടെ ആസ്തി. 485 കോടി രൂപയുടെ ആസ്തിയുമായി കരീന കപൂര്‍ മൂന്നാം സ്ഥാനത്തുണ്ട്. എങ്കിലും ഏറ്റവുമധികം നികുതി അടയ്ക്കുന്ന നടിമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണുള്ളത്. 6 കോടി രൂപയാണ് ആലിയ നികുതിയായി അടച്ചത്.
എന്തായാലും ഗണ്യമായ സമ്പത്തും ഉയര്‍ന്ന ശമ്പളവും സിനിമ ഇന്‍ഡസ്ട്രിയില്‍ ദീപികയ്ക്ക് ഏറവും കൂടുതല്‍ ടാക്സ് നല്‍കുന്ന നായിക നടി എന്ന നിലയിലും തിളക്കം നല്‍കുന്നു.

