ആഗോള ബോക്‌സ് ഓഫീസില്‍ മികച്ച നേട്ടം കൊയ്ത് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസിലെ പത്താമത്തെ ചിത്രമായ ഫാസ്റ്റ് X.
319 മില്യണ്‍ ഡോളറിന്റെ ഇനിഷ്യല്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി. 2023ലെ ഏറ്റവും മികച്ച രണ്ടാമത്തെ ഇനിഷ്യല്‍ കളക്ഷനാണ് ചിത്രത്തിന്റേത്. ദ സൂപ്പര്‍ മാരിയ ബ്രോസ് ആണ് ഏറ്റവുമധികം കളക്ഷന്‍ നേടിയത്, 1.2 ബില്യണ്‍ ഡോളര്‍.
ചൈനയില്‍ നിന്നാണ് ഫാസ്റ്റ്X ഏറ്റവുമധികം കളക്ഷന്‍ നേടിയത്, 78.3 മില്യണ്‍ ഡോളര്‍. രണ്ടാം സ്ഥാനത്ത് മെക്‌സിക്കോയാണ്. വിന്‍ ഡീസല്‍, മിഷേല്‍ റോഡ്രിഗസ് തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. ലൂയിസ് ലെറ്റെറിയറാണ് സംവിധാനം. 340 മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
The Profit is a multi-media business news outlet.































