422.2 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് കയറ്റുമതിയാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ വിദേശത്തേക്ക് നടത്തിയത്. ഇന്ത്യക്ക് ഏറ്റവും വിദേശനാണ്യം ലഭിച്ചത് ഏത് രാജ്യങ്ങളിലൂടെയാണെന്ന് നോക്കാം…
അമേരിക്ക… അമേരിക്ക
ഇന്ത്യയുടെ ഏറ്റവും പ്രിയങ്കരമായ കയറ്റുമതി ഡെസ്റ്റിനേഷനാണ് യുഎസ്എ. ആകെ കയറ്റുമതിയുടെ 18% യുഎസിലേക്കാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ യുഎസില്‍ നിന്ന് കയറ്റുമതിയിലൂടെ നേടിയത് 76.2 ബില്യണ്‍ ഡോളര്‍. ഇതില്‍ 16.2 ബില്യണ്‍ ഡോളര്‍ എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളിലൂടെയും 11.9 ബില്യണ്‍ ഡോളര്‍ ഫാര്‍മ, കെമിക്കല്‍ പ്രൊഡക്റ്റുകളുടെ കയറ്റുമതിയിലൂടെയുമാണ്.

യുഎഇ
ആകെ കയറ്റുമതിയുടെ 6.7% യുഎഇയിലേക്ക്. 28.10 ബില്യണ്‍ യുഎസ് ഡോളറാണ് ഗള്‍ഫ് രാജ്യത്തേക്കുള്ള കയറ്റുമതി ഇന്ത്യക്ക് നല്‍കിയത്. 2021 ല്‍ നിന്ന് 2022 ലെത്തുമ്പോള്‍ യുഎഇയിലേക്കുള്ള കയറ്റുമതി വളര്‍ന്നത് 69%. പെട്രോളിയം ഉല്‍പ്പന്നങ്ങളും (5.7 ബില്യണ്‍ ഡോളര്‍) എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളും (5.5 ബില്യണ്‍ ഡോളര്‍) ആഭരണങ്ങളും മുത്തുകളും (4.9 ബില്യണ്‍ ഡോളര്‍) നേട്ടമുണ്ടാക്കി.
ചങ്കിലെ ചൈന
ആകെ കയറ്റുമതിയുടെ 5% ചൈനയിലേക്ക്. 2022 ല്‍ 21.2 ബില്യണ്‍ ഡോളറാണ് ഇന്ത്യ ചൈനയില്‍ നിന്ന് സമ്പാദിച്ചത്. എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളാണ് (5.4 ബില്യണ്‍ ഡോളര്‍) മുന്നില്‍.
ബംഗ്ലാദേശ്
തൊട്ടപ്പുറത്ത് കിടക്കുന്ന ബംഗ്ലാദേശാണ് ഇന്ത്യയനുടെ നാലാമത്തെ വലിയ കയറ്റുമതി ഡെസ്റ്റിനേഷന്‍. ആകെ കയറ്റുമതിയുടെ 3.8% ബംഗ്ലാദേശിലേക്കാണ്. 16.1 ബില്യണ്‍ ഡോളറാണ് കയറ്റുമതി ഇനത്തില്‍ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകിയത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ (5.5 ബില്യണ്‍ ഡോളര്‍), ടെക്‌സ്‌റ്റൈല്‍സ് (3.5 ബില്യണ്‍ ഡോളര്‍) എന്നീ മേഖലകള്‍ മുന്നിലെത്തി.
നെതര്‍ലന്‍ഡ്‌സ്
അഞ്ചാമത്തെ വലിയ കയറ്റുമതി ഡെസ്റ്റിനേഷനായ നെതര്‍ലന്‍ഡ്‌സിലേക്കാണ് ആകെ കയറ്റുമതിയുടെ 3% പോയത്. 12.6 ബില്യണ്‍ ഡോളര്‍ ഇതിലൂടെ ഇന്ത്യ നേടി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ (5.3 ബില്യണ്‍ ഡോളര്‍) ആണ് മുന്നില്‍.

The Profit is a multi-media business news outlet.
