ഇന്ത്യയിലെ പേരുകേട്ട എജുടെക്ക് കമ്പനിയായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന് ഇപ്പോള്‍ തന്റെ ബില്യണയര്‍ ടാഗ് നഷ്ടപ്പെട്ടിരിക്കുന്നു. കമ്പനി നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രതിസന്ധികളും തന്നെയാണ് അതിന് കാരണം.
2020 ലായിരുന്നു ഫോബ്സിന്റെ വേള്‍ഡ് ബില്യണയര്‍മാരുടെ ലിസ്റ്റില്‍ ബൈജു രവീന്ദ്രനും ഇടം നേടാനായത്. അന്ന് അദ്ദേഹത്തിന്റെ സമ്പത്ത് 1.8 ബില്യണ്‍ ഡോളറായിരുന്നു. പത്ത് ബില്യണ്‍ ഡോളറിന്റെ മൂല്യം അദ്ദേഹത്തിന്റെ സ്റ്റാര്‍ട്ടപ്പിനുണ്ടായിരുന്നു അപ്പോള്‍.
മൂന്ന് വര്‍ഷത്തിനിപ്പുറം ഇലൈറ്റ് റാങ്കിംഗ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുകയാണ് ബൈജു രവീന്ദ്രന്‍. ഫോബ്സിന്റെ കണക്കനുസരിച്ച് രവീന്ദ്രന്റെ വ്യക്തിഗത സമ്പത്ത് 475 മില്യണ്‍ ഡോളറാണ്. അടുത്തിടെയായി ആയിരക്കണക്കനാളുകളെയാണ് ബൈജൂസ് പിരിച്ചുവിട്ടു കൊണ്ടിരിക്കുന്നത്.

The Profit is a multi-media business news outlet.
