Connect with us

Hi, what are you looking for?

Entrepreneurship

അംബാനി മുതല്‍ എലോണ്‍ മസ്‌ക് വരെ പറയുന്നു, സംരംഭകത്തില്‍ വിജയിക്കാന്‍ ഈ ഒരൊറ്റ കാര്യം മതി

ടൈം മാനേജ്മെന്റ്, ജീവിതത്തില്‍ ഏറെ മൂല്യമുള്ളതും ഒരിക്കല്‍ നഷ്ടമായാല്‍ തിരികെക്കിട്ടാന്‍ ഒരു ചാന്‍സും ഇല്ലാത്തതുമായ ഒന്ന്

ജീവിതത്തില്‍ വിജയം നേടുക, ആഗ്രഹിച്ച സംരംഭം വളര്‍ത്തിയെടുക്കുക, അതിലൂടെ അറിയപ്പെടുക എന്നതെല്ലാം ഒരു വ്യക്തിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. എന്നാല്‍ ഏറെ പണിപ്പെട്ടിട്ടും പദ്ധതികള്‍ പ്ലാന്‍ ചെയ്തിട്ടും വിജയം കണ്ടില്ലെങ്കില്‍ പാളിപ്പോയത് ഈ ഒരൊറ്റ കാര്യത്തിലാകാം. ടൈം മാനേജ്മെന്റ്, ജീവിതത്തില്‍ ഏറെ മൂല്യമുള്ളതും ഒരിക്കല്‍ നഷ്ടമായാല്‍ തിരികെക്കിട്ടാന്‍ ഒരു ചാന്‍സും ഇല്ലാത്തതുമായ ഒന്ന്. സമയത്തെ മാനേജ് ചെയ്യാന്‍ പഠിച്ചാല്‍ ജീവിതത്തില്‍ വിജയിച്ചു.

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സമയ നഷ്ടമാണ്. പലപ്പോഴും ടൈം മാനേജ്‌മെന്റില്‍ പരാജയപ്പെടുന്നതാണ് ജീവിതത്തില്‍ നെഗറ്റിവിറ്റി പരക്കുന്നതിനുള്ള കാരണം. കൃത്യ സമയത്ത് കൃത്യമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാതിരുന്നത് വലിയ പ്രശ്നമാണ്. ജീവിതത്തില്‍ താന്‍ പരാജയമാണെന്നും വാക്ക് പാലിക്കാന്‍ കഴിയാത്ത വ്യക്തിയാണ് എന്ന തോന്നലിനും അത് ഇടയാക്കുന്നു. എന്നാല്‍ ടൈം മാനേജ്‌മെന്റില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.സമയമെന്നത് തിരിച്ചുപിടിക്കാന്‍ കഴിയാത്ത അമൂല്യമായ ഒന്നാണ്.

ദിവസം അവസാനിക്കുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കിയ ആ ലിസ്റ്റ് പ്രകാരം എന്തെല്ലാം കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തു എന്ന് പരിശോധിക്കുക. നമ്മുടെ ഒരു ദിവസത്തെ മുഴുവന്‍ വിശദമായി അവലോകനം ചെയ്യുകയാണ് സമയത്തെ നാം കൃത്യമായി വിനിയോഗിച്ചോ എന്നറിയുന്നതിനുള്ള പ്രധാന മാര്‍ഗം. ഇപ്രകാരം ചെയ്യുമ്പോള്‍ എവിടെയാണ് സമയ നഷ്ടം സംഭവിച്ചതെന്ന് മനസിലാക്കാം. അടുത്ത ദിവസം അത് തിരുത്തുകയുമാകാം.അതിനാല്‍ കൃത്യമായി പദ്ധതിയിട്ടശേഷം മാത്രം സമയം വിനിയോഗിക്കുക. ഒരു ദിവസം ആരംഭിക്കുന്നതിനു മുന്‍പായി അന്ന് ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തി കുറിച്ചിടുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like