Connect with us

Hi, what are you looking for?

Entrepreneurship

ഒരു നാടിനായി കാന്റീന്‍ തുടങ്ങിയ പാര്‍വതി; കൂടെ നിന്നത് ഈ കമ്പനി

48-ാം വയസ്സില്‍, മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ പിന്തുണയോടെ അവര്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു

കര്‍ണ്ണാടകയിലെ ഹാസന്‍ നിവാസിയായ പാര്‍വതി ശാക്തീകരിക്കപ്പെട്ട ഒരു വനിതാ സംരംഭകയുടെ ജീവിതകഥയുടെ മികച്ച പ്രതിഫലനമാണ്. 48-ാം വയസ്സില്‍, മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ പിന്തുണയോടെ അവര്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു.

നാല് വര്‍ഷത്തോളം പാര്‍വതി ഹോട്ടല്‍ വ്യവസായത്തില്‍ തന്റെ കഴിവുകള്‍ രാഖിമിനുക്കുകയായിരുന്നു. എന്നിരുന്നാലും, സ്വന്തമായി ഒരു ബിസിനസ്സ് എന്നതായിരുന്നു അവളുടെ സ്വപ്നം. അവള്‍ വലിയ കുതിച്ചുചാട്ടം തന്നെ നടത്താന്‍ തീരുമാനിച്ചു. അവള്‍ തന്റെ എല്ലാ സമ്പാദ്യവും വിഭവങ്ങളും ഉപയോഗപ്പെടുത്തി ഒരു ചെറിയ കാന്റീന്‍ തുറന്നു.

ബിസിനസ് വിപുലീകരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് പാര്‍വതി അധിക മൂലധനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞത്. ഇവിടെയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ചുവടു വെച്ചത്

എന്നാല്‍ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. തുടക്കത്തില്‍, കാന്റീനില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു, ഇത് ഉപഭോക്തൃ ശേഷിയെ തടസ്സപ്പെടുത്തി. ബിസിനസ് വിപുലീകരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് പാര്‍വതി അധിക മൂലധനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞത്. ഇവിടെയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ചുവടു വെച്ചത്.

മുത്തൂറ്റ് മൈക്രോഫിന്നില്‍ നിന്ന് പാര്‍വതി 55,000 രൂപയുടെ ആദ്യ സൈക്കിള്‍ ലോണ്‍ നേടി, ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനും ജോലിഭാരം ലഘൂകരിച്ച് ഒരു തൊഴിലാളിയെ നിയമിച്ച് കാര്യക്ഷമത മെച്ചപ്പെടുത്താനും അതിലൂടെ അവര്‍ക്ക് സാധിച്ചു.

അധിക വിഭവങ്ങള്‍ ഉപയോഗിച്ച്, പാര്‍വതി തന്റെ ബിസിനസിനെ മാറ്റിമറിച്ചു. പ്രതിവാര വരുമാനം 3,000ത്തില്‍ നിന്ന് 7,000 ആയി ഉയര്‍ത്തന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറമാണ് പാര്‍വതിയുടെ വിജയഗാഥ. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ, അവള്‍ തദ്ദേശീയ സമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നു. സ്ഥിരമായ വരുമാനം തനിക്കും കൂടെയുളളവര്‍ക്കും ലഭിക്കുന്നു എന്നതാണ് പാര്‍വതിയുടെ സംതൃപ്തി. മാത്രമല്ല, സമീപത്ത് മറ്റ് കാന്റീനുകളൊന്നുമില്ലാത്തതിനാല്‍, ഭക്ഷ്യവിഭവങ്ങള്‍ക്ക് കൊള്ളവില ഈടാക്കാത്ത പാര്‍വതിയുടെ സ്ഥാപനം ആ തദ്ദേശീയ സമൂഹത്തിനുള്ളിലെ ഒരു നിര്‍ണായക ആവശ്യകത കൂടിയാണ് നിറവേറ്റുന്നത്.

മുത്തൂറ്റ് മൈക്രോഫിനിന്റെ പിന്തുണ അവളുടെ സംരംഭകത്വ അഭിലാഷങ്ങള്‍ പിന്തുടരാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ പ്രാദേശിക സമൂഹത്തിന് നിര്‍ണായക സംഭാവന നല്‍കാനും അവളെ പ്രാപ്തയാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like