കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂസ് ലേജ് കണ്‍വെര്‍ജന്‍സ് ഇന്ത്യ 2025 എക്‌സ്‌പോയിലെ സ്റ്റാര്‍ട്ടപ്പ് പിച്ച് ഹബില്‍ ഒന്നാമതെത്തി. ഇതോടെ എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ദുബായ്, ജി ടെക്‌സ് യൂറോപ്പ് എന്നീ എക്‌സപോകളില്‍ പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പുള്ള പ്രദര്‍ശന സ്ഥലം ഫ്യൂസ് ലേജിന് ലഭിക്കും. ഇതോടൊപ്പം ബെര്‍ലിനിലും ദുബായിലും നടക്കുന്ന സൂപ്പര്‍ ചലഞ്ച് 2025 സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തിലും ഇവര്‍ക്ക് ഇടമുണ്ടാകും.
ദേശീയ തലത്തില്‍ 24 സ്റ്റാര്‍ട്ടപ്പുകളാണ് പിച്ചിംഗ് മത്സരത്തില്‍ പങ്കെടുത്തത്. അതില്‍ പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ അവസാന റൗണ്ടില്‍ വന്നതില്‍ നാലെണ്ണവും കേരളത്തില്‍ നിന്നാണെന്ന പ്രത്യേകത കൂടിയുണ്ട്. ഫ്യൂസ് ലേജിനെ കൂടാതെ സി-ഡിസ്‌ക് ടെക്‌നോളജീസ്, ജെന്‍ റോബോട്ടിക്‌സ്, ഇന്‍കെര്‍ റോബോട്ടിക് സൊല്യൂഷന്‍സ് എന്നിവയാണ് ഫൈനല്‍ റൗണ്ടിലെത്തിയത്.
ദേവന്‍ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും ചേര്‍ന്ന് 2020 ല്‍ ആരംഭിച്ച ഫ്യൂസ് ലേജിന്റെ പ്രധാന ഉത്പന്നങ്ങള്‍ കാര്‍ഷിക ടെക്‌നോളജി, ഡ്രാണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം, നിരീക്ഷണം എന്നിവയാണ്.
ആകാശനിരീക്ഷണത്തിലൂടെ തന്നെ വളപ്രയോഗം, രോഗബാധ എന്നിവ മനസിലാക്കാനും അതിന്റെ പരിഹാരം ഡ്രോണ്‍ വഴി തന്നെ നടത്താനുമുള്ള സാങ്കേതികവിദ്യയാണ് ഫ്യൂസ് ലേജിനുള്ളത്. സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് ഡിജിറ്റല്‍ കാര്‍ഷിക മാതൃക ഏര്‍പ്പെടുത്തുകയും മികച്ച കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയുമാണ് ഫ്യൂസ് ലേജിന്റെ ലക്ഷ്യമെന്നും ദേവന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള പ്രേം ബെഹ്ത്ത് എക്സ്ലന്‍സ് ഇന്‍ ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് സ്പിരിറ്റ് അവാര്‍ഡും ഫ്യൂസ് ലേജിന് ലഭിച്ചിട്ടുണ്ട്. ആകാശനിരീക്ഷണത്തിലൂടെ തന്നെ വളപ്രയോഗം, രോഗബാധ എന്നിവ മനസിലാക്കാനും അതിന്റെ പരിഹാരം ഡ്രോണ്‍ വഴി തന്നെ നടത്താനുമുള്ള സാങ്കേതികവിദ്യയാണ് ഫ്യൂസ് ലേജിനുള്ളത്. സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് ഡിജിറ്റല്‍ കാര്‍ഷിക മാതൃക ഏര്‍പ്പെടുത്തുകയും മികച്ച കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

