കേരളത്തിലെ പ്രഥമ യോഗ പഠന ഗവേഷണ കേന്ദ്രമായ പതഞ്ജലി യോഗ ട്രെയ്‌നിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ (പൈതൃക്) സംഘടിപ്പിക്കുന്ന യോഗ സാധക സംഗമവും യോഗപൈതൃക പുരസ്‌ക്കാരസമര്‍പ്പണവും മൂവാറ്റുപുഴയില്‍.
ഏപ്രില്‍ 6 ,7 തീയതികളില്‍ മൂവാറ്റുപുഴ വെള്ളൂര്‍കുന്നം മഹാദേവക്ഷേത്രത്തിലാണ് പരിപാടി നടക്കുക. ഏപ്രില്‍ ആറിന് രാവിലെ 9 മണിക്ക് ഉജ്ജയിനി മഹര്‍ഷി പാണിനി വേദ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ സി.ജി വിജയകുമാര്‍ യോഗ സാധക സംഗമം ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ വിഖ്യാത യോഗാചാര്യന്മാരായ പി. ഉണ്ണിരാമന്‍ മാസ്റ്റര്‍, എം. മാധവന്‍ മാസ്റ്റര്‍, കൈതപ്രം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് ഇത്തവണത്തെ യോഗപൈതൃക പുരസ്‌കാരം
ഡോ: എ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സീമ ജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന്‍
മുഖ്യപ്രഭാഷണവും പ്രശസ്ത സംഗീതസംവിധായകന്‍ ബിജിബാല്‍ പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കും.
യോഗപൈതൃക പുരസ്‌കാരം മൂന്ന് പേര്‍ക്ക്
കേരളത്തിലെ വിഖ്യാത യോഗാചാര്യന്മാരായ പി. ഉണ്ണിരാമന്‍ മാസ്റ്റര്‍, എം. മാധവന്‍ മാസ്റ്റര്‍, കൈതപ്രം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് ഇത്തവണത്തെ യോഗപൈതൃക പുരസ്‌കാരം. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിലെ പ്രമുഖരായ യോഗ ആചാര്യന്മാരും അധ്യാപകരും യോഗ സാധകരും പങ്കെടുക്കുന്ന രണ്ടുദിവസത്തെ സംഗമത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭര്‍ ക്ലാസ്സുകള്‍ നയിക്കും.

The Profit is a multi-media business news outlet.
