Connect with us

Hi, what are you looking for?

Life

നല്ല ആരോഗ്യത്തിന്, നല്ല പാല്‍ എങ്ങനെ തെരഞ്ഞെടുക്കാം!

കര്‍ഷകരില്‍നിന്നോ സംഘങ്ങളില്‍നിന്നോ പാല്‍ കിട്ടാന്‍ അവസരമില്ലെങ്കില്‍ മാത്രം പാക്കറ് പാല്‍ വാങ്ങുക

നാടന്‍ പശുവിന്റെ പാല്‍ എന്ന് പറഞ്ഞു നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പാല്‍ സുരക്ഷിതമല്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍, കലര്‍പ്പില്ലാത്ത പാല്‍ കണ്ടെത്തി വാങ്ങേണ്ടത് ഭരിച്ച ഉത്തരവാദിത്വമായി മാറിയിരിക്കുകയാണ്. ക്ഷീരസഹകരണ സംഘങ്ങളില്‍നിന്നു പാല്‍ വാങ്ങുകയാണ് ഏറ്റവും ഫലവത്തായ രീതി. കര്‍ഷകരില്‍നിന്നോ സംഘങ്ങളില്‍നിന്നോ പാല്‍ കിട്ടാന്‍ അവസരമില്ലെങ്കില്‍ മാത്രം പാക്കറ് പാല്‍ വാങ്ങുക.

പായ്ക്കറ്റ് പാല്‍ ഫ്രഷ് പാലല്ല. കൂടുതല്‍ സമയം സൂക്ഷിക്കാനായി പാസ്ചുറൈസേഷന്‍ എന്ന പ്രക്രിയയ്ക്കും, ശീതീകരണത്തിനും വിധേയമായ പാലാണ്. അത്‌കൊണ്ട് മാത്രം പാല്‍ മോശമാകില്ല.ഇത്തരം പാല്‍ വാങ്ങുമ്പോള്‍ പായ്ക്കറ്റിന് പുറത്ത് നിയമപരമായി ആവശ്യമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. പായ്ക്കറ്റ് പാല്‍ 8 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള ഊഷ്മാവില്‍ സൂക്ഷിച്ചിട്ടുള്ളതാണെന്ന് ഉറപ്പുവരുത്തണം.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാല്‍ പായ്ക്കറ്റുകള്‍ സൂക്ഷിക്കുന്ന കടകള്‍ ഒഴിവാക്കുക. പാല്‍ വാങ്ങുമ്പോള്‍ പായ്ക്കറ്റിന് ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കണം നിറം, മണം, രുചി എന്നിവയില്‍ വ്യത്യാസം തോന്നിയാലോ മാലിന്യത്തിന്റെ അംശം ശ്രദ്ധയില്‍പ്പെട്ടാലോ പാല്‍ ഉപയോഗിക്കരുത്. വാങ്ങിയ പാല്‍ ഉപയോഗിച്ച് തൈരുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവയില്‍ പാല്‍ കേടുകൂടാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുള്ളതായി സംശയിക്കാം.

വീട്ടിലെ ഫ്രിഡ്ജില്‍ പാല്‍ സൂക്ഷിക്കുന്ന അറയില്‍ പഴങ്ങള്‍, മത്സ്യം, മാംസം, പൂക്കള്‍ എന്നിവയൊക്കെ സൂക്ഷിക്കുന്നത് പാല്‍ കേടാകാനും, പാലില്‍ മണമുണ്ടാകാനും ഇടയാക്കും തൈര്, സംഭാരം എന്നിവയുടെ കൂടെ സൂക്ഷിച്ചാല്‍ പാല്‍ കേടാകാന്‍ സാധ്യത കൂടും. വീട്ടില്‍ ഫ്രിജ് ഇല്ലാത്തവര്‍ പാലിന്റെ പായ്ക്കറ്റ് വെള്ളത്തില്‍ സൂക്ഷിക്കുന്ന പതിവുണ്ട്. വെള്ളത്തിന്റെ താപനില കൂടുതലായതിനാല്‍ പാല്‍ പെട്ടെന്ന് കേടാകും.

ആവശ്യത്തിനുള്ള പാല്‍ മാത്രം വാങ്ങുന്ന ശീലം വളര്‍ത്തുക. കൂടുതല്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നത് പാല്‍ കേടാകാന്‍ ഇടയാക്കും. കൂടുതല്‍ അളവില്‍ പാല്‍ ഉപയോഗിക്കാന്‍ സാഹചര്യമുണ്ടായാല്‍ അല്‍പ്പം പാല്‍ ഒരു ചെറിയ പാത്രത്തില്‍ എടുത്ത് തിളപ്പിച്ച് അത് പിരിയുന്നില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം ബാക്കിയുള്ള പാല്‍ ഉപയോഗിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like