നമ്മുടെ മൂഡ് നന്നാക്കാനും നമ്മെത്തന്നെ സന്തോഷിപ്പിക്കാനും 4 ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെറോട്ടോണിന്‍, എന്‍ഡോര്‍ഫിന്‍, ഡോപമിന്‍, ഓക്‌സിറ്റോസിന്‍ എന്നിവയാണ് ഹാപ്പി ഹോര്‍മോണുകള്‍ എന്നറിയപ്പെടുന്നത്.
കൊക്കോയും മഗ്നീഷ്യവും അടങ്ങിയ ഡാര്‍ക്ക് ചോക്കളേറ്റ് എന്‍ഡോര്‍ഫിന്‍ ഉല്‍പ്പാദിപ്പിക്കാനും സമ്മര്‍ദ്ദം ലഘൂകരിക്കാനും ഒന്നാന്തരം ഭക്ഷണമാണ്. വൈറ്റമിന്‍ ബി-6 അടങ്ങിയ അവക്കാഡോ സെറോട്ടോണിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്‍സ് ധാരാളമടങ്ങിയ ബ്ലൂബെറി സമ്മര്‍ദ്ദത്തെ അതിജീവിച്ച് സന്തോഷം നേടാന്‍ സഹായിക്കും.
ഒമേഗാ-3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍, ഇലക്കറികള്‍, പുളിപ്പിച്ച ഭക്ഷണങ്ങള്‍, നട്ട്‌സും സീഡ്‌സും, കൂണ്‍, വാഴപ്പഴം, തേങ്ങ എന്നിവയെല്ലാം നമ്മുടെ മൂഡ് നന്നാക്കി ഹാപ്പി ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിനെല്ലാം പുറമെ, ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം.

