മികച്ച ആരോഗ്യത്തിന് ദിവസവും 64 ഔണ്‍സ് (8 ഗ്ലാസ്) വെള്ളം കുടിക്കണം എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരിക്കും. എന്നാല്‍ എത്ര വെള്ളം കുടിക്കുന്നു എന്നതല്ല, എങ്ങനെ കുടിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന രീതി അപകടകരമാണ്. ഓരോ ദിവസവും ആരംഭിക്കേണ്ടത് ഒന്നോ രണ്ടോ ഗ്ളാസ് വെള്ളം കുടിച്ചുകൊണ്ടാകണം.
ഇത് തിളപ്പിച്ചാറ്റിയ വെള്ളമോ, ചെമ്പ് പാത്രത്തില്‍ വച്ച വെള്ളമോ ആകാം. പച്ചവെള്ളത്തിനു പകരം പച്ചമരുന്നുകളും മറ്റും ചേര്‍ത്ത് വെള്ളം കുടിക്കുന്നതും നല്ലതുതന്നെ. ജീരകം, അയമോദകം, ചുക്ക് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ വെള്ളം ദഹനത്തെ സഹായിക്കുന്നുമ്പോള്‍, പതിമുഖം, രാമച്ചം നറുനീണ്ടി തുടങ്ങിയവയിട്ട് തിളപ്പിച്ച വെള്ളം ദഹനം കുറയ്ക്കും. ആഹാരത്തിന് അരമണിക്കൂര്‍ മുന്‍പോ ശേഷമോ ആണ് വെള്ളം കുടിക്കേണ്ടത്.
ആഹാരത്തിന് തൊട്ടുമുന്‍പായി വെള്ളം കുടിച്ചാല്‍ അത് വിശപ്പിനെ നശിപ്പിക്കും. ആഹാരം കഴിച്ച ഉടന്‍ വെള്ളം കുടിക്കച്ചാല്‍ അത് അമിതവണ്ണം ഉണ്ടാക്കാനും സാധ്യതയുണ്ട്. എന്നാല്‍ ആഹാരത്തിനോടൊപ്പം ഇടയ്ക്കിടെ കുറേശ്ശേ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ശരിയായ ദഹനത്തിനും സഹായകമാണ്. മൈദ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍, എണ്ണയില്‍ വറുത്ത വിഭവങ്ങള്‍ എന്നിവയ്ക്കൊപ്പം തണുത്തവെള്ളം കുടിക്കരുത്. അത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യാനാണ് സാധ്യത.

