Connect with us

Hi, what are you looking for?

Life

എല്‍ഐസി ജീവന്‍ തരുണ്‍: കുരുന്നുകള്‍ക്കായി 171 രൂപ നീക്കിവച്ചാല്‍ 28 ലക്ഷം രൂപ നേടാം

ഈ പ്ലാനില്‍ കുട്ടികള്‍ക്കായി പ്രതിദിനം 150 രൂപ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം 54,000 രൂപ ലാഭിക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസി കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന പദ്ധതിയാണ് എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി. ഈ പ്ലാനില്‍ കുട്ടികള്‍ക്കായി പ്രതിദിനം 150 രൂപ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം 54,000 രൂപ ലാഭിക്കാം.

3 മാസം മുതല്‍ 12 വയസ്സു വരെയുള്ള കൂട്ടികള്‍ക്കായാണ് ജീവന്‍ തരുണ്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടിക്ക് 20 വയസ്സാവുന്നത് വരെ പ്രീമിയം അടയ്ക്കണം. ഈ പ്ലാനിന് 5 വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡ് ഉണ്ട്. നിങ്ങളുടെ കുട്ടിക്ക് 25 വയസ്സ് തികയുമ്പോള്‍, അവരുടെ കോളേജ് ഫീസിനോ അതിലധികമുള്ള ചെലവുകള്‍ക്കോ ഉപയോഗിക്കാവുന്ന പണം ഈ പ്ലാന്‍ വഴി തിരിച്ചു ലഭിക്കും.

ഈ പ്ലാനിന്റെ ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് 75,000 രൂപ ആയിരിക്കും. സം അഷ്വേര്‍ഡിന് ഉയര്‍ന്ന പരിധിയില്ല. കുട്ടിക്ക് 12 വയസ്സ് പ്രായമുണ്ടെങ്കില്‍, പോളിസി കാലാവധി 13 വര്‍ഷമായിരിക്കും. ഈ സാഹചര്യത്തില്‍ മിനിമം സം അഷ്വേര്‍ഡ് 5 ലക്ഷം രൂപ ആയിരിക്കും. കുട്ടിക്ക് 2 വയസ്സാണ് പ്രായമെങ്കില്‍, അടുത്ത 18 വര്‍ഷത്തേക്ക് നിങ്ങള്‍ പ്രതിദിനം 171 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, നിങ്ങള്‍ 1,08,9196 രൂപ സമ്പാദിക്കാം. 23 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് 28,24,800.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like