എയര്‍പോര്‍ട്ടുകളില്ലാത്ത രാജ്യങ്ങളെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ? എന്നാല്‍ അങ്ങനെയുള്ള രാജ്യങ്ങളുമുണ്ട്. അതേതെക്കെയാണെന്ന് നിങ്ങള്‍ക്കറിയാമോ ? ഇറ്റലിയിലെ വത്തിക്കാന്‍ സിറ്റിയാണ് അതില്‍ ഒന്നാമത്തെ രാജ്യം. റോമിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നഗരമാണ് വത്തിക്കാന്‍. അതുകൊണ്ടു തന്നെ, ഇവിടേക്ക് വരണമെങ്കില്‍ നേരെ റോമിലേക്ക് പറന്ന് , അവിടെനിന്ന് ഏതെങ്കിലും തീവണ്ടിയോ ബസ്സോ പിടിച്ചാല്‍ മതി. ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാന്‍ സിറ്റി എന്നത് മറ്റൊരു പ്രത്യേകതയാണ്.
ഇനി ലോകത്തെ ഏറ്റവും പഴയ സ്റ്റേറ്റാണ് സാന്‍ മെറീനോ. സാന്‍ മെറീനോ ആണ് എയര്‍പോര്‍ട്ടില്ലാത്ത മറ്റൊരു രാജ്യം. ഇറ്റലി എന്ന രാജ്യത്താല്‍ മുഴുവനായും ചുറ്റപ്പെട്ടു കിടക്കുന്ന നഗരമാണ് സാന്‍ മെറീനോ. കടലിലേക്കുള്ള കണക്ടിവിറ്റിയും ഇല്ല സാന്‍ മെറീനോയ്ക്ക്. വളരെ ചെറിയ രാജ്യമായതിനാല്‍, എയര്‍ പോര്‍ട്ടും ഇല്ല.
എയര്‍പോര്‍ട്ടില്ലാത്ത മൂന്നാമത്തെ രാജ്യം ഏതാണെന്നോ ? അതാണ് ലോകത്തെ രണ്ടാമത്തെ ചെറിയ രാജ്യമായ, അതായത് വത്തിക്കാന്‍ സിറ്റിക്ക് ശേഷം, മൊണാക്കോ എന്നാണ് ആ രാജ്യത്തിന്റെ പേര്. മൂന്ന് സൈഡുകളും ഫ്രാന്‍സിനാല്‍ ചുറ്റപ്പെട്ടതാണ് ഈ രാജ്യത്തിന്റെ നിലനില്‍പ്പ്. സ്വന്തമായി എയര്‍പോര്‍ട്ട് ഫെസിലിറ്റി ഇല്ല. ഇവിടെ വരണമെങ്കില്‍, ഫ്രാന്‍സിലെ എയര്‍പോര്‍ട്ടില്‍ വന്നതിന് ശേഷം ഏതെങ്കിലും കാബ് ബുക്ക് ചെയ്‌തോ അല്ലെങ്കില്‍ ബോട്ടിലോ വരാം.
എയര്‍പോര്‍ട്ടില്ലാത്ത മറ്റൊരു രാജ്യമാണ് ലൈച്ച്‌ടെന്‍സ്റ്റീന്‍. രണ്ട് രാജ്യങ്ങള്‍ക്ക് അതിര്‍ത്തി പങ്കിടുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലൈച്ച്‌ടെന്‍സ്റ്റീന്‍. ഓസ്ട്രിയയുമായും ജര്‍മനിയുമായാണ് ഈ രാജ്യം അതിര്‍ത്തി പങ്കിടുന്നത്. സഞ്ചാരികള്‍ക്ക് ഇവിടെ എത്തണമെങ്കില്‍, ഓസ്ട്രിയനോ സ്വിസ്സോ റെയില്‍ സ്റ്റേഷന്‍സില്‍ നിന്ന് റെയില്‍ സിസ്‌ററത്തിലൂടെയോ, ബോട്ട് മാര്‍ഗ്ഗമുപയോഗിച്ചോ അല്ലെങ്കില്‍ കാറിലോ വരേണ്ടി വരും.
എയര്‍പോര്‍ട്ടില്ലാത്ത ഒരു രാജ്യം കൂടിയുണ്ട്. അതാണ് ആന്‍ഡോറ. ഫ്രാന്‍സിന്റെയും സ്‌പെയിനിന്റെയും ഇടയിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള മലനിരകളായ പൈറീന്‍സാല്‍ ചുറ്റപ്പെട്ടതാണ് ആന്‍ഡോറ. മൗണ്ടന്‍ പീക്കുകളുടെ ഉയരം 3,000 മീറ്ററോളം ഉണ്ട്. ഇത് വിമാനത്തിന്റെ പറക്കല്‍ അപകടകരമാക്കാനുള്ള സാധ്യതയുണ്ട്. അതിനാലാണ് ഇവിടെ എയര്‍ പോര്‍ട്ട് ഇല്ലാത്തത്. ആന്‍ഡോറ കാണാനാഗ്രഹമുള്ളവര്‍ക്ക് പകരം ചെയ്യാവുന്ന കാര്യം ബാഴ്‌സെലോണ, ജിറോന പോലുള്ള അടുത്തുള്ള സിറ്റികളിലേക്ക് ഫ്‌ളൈറ്റ് വഴി വരുക എന്നുള്ളതാണ്. ഇതാണെങ്കില്‍ 200 കിലോമീറ്ററിനുള്ളിലുമാണ്.

