തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നു ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാന്‍. സാം ആള്‍ട്ട്മാന്‍ തന്റെ പങ്കാളിയായ ഒലിവര്‍ മള്‍ഹറിനുമായി ചേര്‍ന്നാണ് ഗിവിങ് പ്ലെഡ്ജില്‍ ഒപ്പുവച്ചത്. തന്റെ ജീവിതം കൊണ്ട് അനേകം പേര്‍ക്ക് ജീവിര്‍ത്ഥം ലഭിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികള്‍ക്ക് തങ്ങളുടെ സമ്പത്തിന്റെ ഭൂരിഭാഗവും അവരുടെ ജീവിതകാലത്തോ അല്ലെങ്കില്‍ അവര്‍ക്കിഷ്ടമുള്ളപ്പളോ സംഭാവന ചെയ്യാന്‍ അനുവദിക്കുന്നതാണ് ഗിവിങ് പ്ലെഡ്ജ് . ബില്‍ ഗേറ്റ്സ്, മെലിന്‍ഡഗേറ്റ്സ്, വാറന്‍ ബഫറ്റ് എന്നിവര്‍ ചേര്‍ന്നാണ് 2010ല്‍ ഗിവിങ് പ്ലെഡ്ജ് സ്ഥാപിച്ചത്. മക്കെന്‍സി സ്‌കോട്ട്, റീഡ് ഹോഫ്മാന്‍, മാര്‍ക്ക് ബെനിയോഫ്, ഇലോണ്‍ മസ്‌ക്, ലാറി എലിസണ്‍, മാര്‍ക്ക് സക്കര്‍ബര്‍ഗ്, പ്രിസില്ല ചാന്‍ എന്നിവരുള്‍പ്പെടെ നിരവധി വ്യക്തികള്‍ ഇതില്‍ പങ്കാളികളാണ്.
സാം ആള്‍ട്ട്മാന്‍ തന്റെ നിക്ഷേപ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഒരു ശതകോടീശ്വരനായിത്തീര്‍ന്നത്. റെഡ്ഡിറ്റ്, സ്‌ട്രൈപ്പ് തുടങ്ങിയ കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ജനറേറ്റിവ് എഐയുടെ മുഖമായാണ് സാം ആള്‍ട്ട്മാന്‍ അറിയപ്പെട്ടിരുന്നത്.

