ചെറുതെങ്കിലും സ്വര്‍ണവിലയിലെ ഇടിവ് മൂന്നാം ദിവസവും തുടരുന്നു. ഇന്ന് ഗ്രാം വില 30 രൂപ കുറഞ്ഞ് 7,050 രൂപയായി. പവന്‍ വില 240 രൂപ കുറഞ്ഞു 56,400 രൂപയുമാണ്. സെപ്റ്റംബര്‍ 28ന് പവന്‍ വില 56,800 രൂപയിലെത്തി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില കുറിച്ച ശേഷമാണ് താഴ്ച. അതായത് കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. വില്പനയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 25 രൂപ കുറഞ്ഞ് ഗ്രാമിന് 5,835 രൂപയിലെത്തി.
സ്വര്‍ണ വിലയില്‍ ചെറിയ കുറവു വന്നെങ്കിലും സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് വലിയ ലാഭമൊന്നും ഉണ്ടായിട്ടില്ല. ഇന്നത്തെ സ്വര്‍ണ വില പ്രകാരം ഒരു പവന്‍ ആഭരണം സ്വന്തമാക്കണം എങ്കില്‍ മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 61,050 രൂപ കുറഞ്ഞത് നല്‍കേണ്ടി വരും. ഇതോടൊപ്പം പണിക്കൂലി 10 ശതമാനം കൂട്ടിയാല്‍ വില 63,954 രൂപയാകും.ചില ആഭരണങ്ങള്‍ക്ക് പണിക്കൂലി ഇനിയും വര്‍ധിക്കും.

