Connect with us

Hi, what are you looking for?

News

ജോണ്‍ എബ്രഹാമിന് പുതിയ വീട്; ചെലവ് 75 കോടി

മുംബൈ ഖാറിലെ ലിങ്ക് റോഡില്‍ 5416 ചതുരശ്രയടി വിസ്തീര്‍ണമുള്ള വസതി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്

ബോളിവുഡിനകത്തും പുറത്തും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം സ്വന്തമാക്കിയ പുതിയ ആഡംബര വീടാണ്. മുംബൈ നഗരത്തിലാണ് താരത്തിന്റെ പുതിയ വീട്. 70.83 കോടി രൂപയാണ് താരം ആഡംബര വസതിയുടെ നിര്‍മാണത്തിനായി ചെലവാക്കിയിരിക്കുന്നത്. പ്രസ്തുത വീടിന്റെ നികുതി ഇനത്തില്‍ മാത്രം 4.25 കോടി രൂപ അടച്ചതോടെ മൊത്തം ചെലവ് 75 കോടിയായി.

മുംബൈ ഖാറിലെ ലിങ്ക് റോഡില്‍ 5416 ചതുരശ്രയടി വിസ്തീര്‍ണമുള്ള വസതി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. യുഎസില്‍ താമസിക്കുന്ന പ്രവീണ്‍ നത്തലാല്‍ ഷായുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഇരുനില വസതിയാണിത്. ഈ വീട് സ്വന്തമാക്കിയ ശേഷം ആവശ്യമായ മാറ്റങ്ങള്‍ തന്റെ ഇഷ്ടപ്രകാരം താരം ചെയ്തു. ബാന്ദ്രയില്‍ കടലിന് അഭിമുഖമായി നിര്‍മിച്ച വില്ലയിലാണ് നിലവില്‍ നടന്‍ താമസിക്കുന്നത്.

ബോളിവുഡ് താരങ്ങള്‍ സ്ഥിരം താമസത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലമാണ് മുംബൈ നഗരത്തിലെ ലിങ്ക് റോഡിനു സമീപം വരുന്ന പ്രദേശങ്ങള്‍.കുറച്ചു നാളുകള്‍ക്ക് മുന്‍പ് ലിങ്ക് റോഡില്‍ നടന്‍ സല്‍മാന്‍ ഖാന്‍ 120 കോടി രൂപ മുടക്കി പാര്‍പ്പിടസമുച്ചയം വാങ്ങിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like