ഇന്ത്യയിലെ ഇ-സ്പോര്‍ട്‌സ് ബിസിനസ് നടത്താനായി റിലയന്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേള്‍ഡ്വൈഡ് ബ്ലാസ്റ്റ് ഇ-സ്പോര്‍ട്‌സുമായി സംയുക്ത സംരംഭം രൂപീകരിച്ചു.
റിലയന്‍സും ബ്ലാസ്റ്റും ചേര്‍ന്ന് ഇന്ത്യയില്‍ വിപണിയില്‍ മുന്‍നിരയിലുള്ള ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടികള്‍ (IPs) വികസിപ്പിക്കുകയും ആരാധകര്‍ക്കും കളിക്കാര്‍ക്കും ബ്രാന്‍ഡുകള്‍ക്കുമായി ബ്ലാസ്റ്റ്- ന്റെ ആഗോള ഐപി-കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്യും.
ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ബ്ലാസ്റ്റ് എ പിഎസ് -ന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ബ്ലാസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് സംഘാടകരില്‍ ഒന്നാണിത്. എപ്പിക് ഗെയിംസ്, വാല്‍വ്, റയറ്റ് ഗെയിംസ്, ക്രാഫ്റ്റണ്‍, യൂബിസോഫ്റ്റ് എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ ഗെയിം പ്രസാധകരുമായി ചേര്‍ന്ന് മുന്‍നിര ആഗോള ഇസ്പോര്‍ട്‌സ് പ്രോപ്പര്‍ട്ടികള്‍ സൃഷ്ടിക്കുന്നു.
ഭാവിയില്‍ മികച്ച ടൈറ്റിലുകളും ഇവന്റുകളും ആകര്‍ഷിക്കുക എന്നതാണ് സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം. 600 ദശലക്ഷത്തിലധികം ഗെയിമര്‍മാരുള്ള ഇന്ത്യ അതിവേഗം വളരുന്ന ഗെയിമിംഗ് വിപണിയാണ്, ഇത് ആഗോള ഗെയിമര്‍മാരുടെ മൊത്തം എണ്ണത്തിന്റെ 18 ശതമാനമാണ്.
ഇന്ത്യയിലെ ഇ-സ്പോര്‍ട്‌സ് വിപണി പ്രാരംഭ ഘട്ടത്തിലാണ്, ഇത് അതിവേഗം വളരുന്ന വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ ഗവണ്‍മെന്റ് ഇ-സ്പോര്‍ട്‌സിനെ ‘മള്‍ട്ടി-സ്പോര്‍ട്സ് ഇവന്റ്’ വിഭാഗത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച് രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് സ്പോര്‍ട്സിന്റെ ചുരുക്കെഴുത്താണ് ഇ-സ്പോര്‍ട്സ്, വീഡിയോ ഗെയിമുകള്‍ ഉപയോഗിച്ചുള്ള ഒരു മത്സര രൂപമാണിത്, ഇതില്‍ മള്‍ട്ടിപ്ലെയര്‍ വീഡിയോ ഗെയിമുകള്‍ മത്സരാധിഷ്ഠിതമായി കളിക്കുന്നു.
‘അതിവേഗം വളരുന്ന ഗെയിമിംഗ് വിപണിക്ക് അനുയോജ്യമായ പുതിയ ടൂര്‍ണമെന്റ് ഐപി-കള്‍ സഹ-സൃഷ്ടിക്കുമ്പോള്‍, ബ്ലാസ്റ്റ് -ന്റെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഇ-സ്പോര്‍ട്‌സ് പ്രോപ്പര്‍ട്ടികളും പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യകളും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലൂടെ ഈ തന്ത്രപരമായ പങ്കാളിത്തം വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കും,’ പ്രസ്താവനയില്‍ പറയുന്നു.
പുതിയ ജെവി സ്ഥാപനം ബ്ലാസ്റ്റ് -ന്റെ ഇ-സ്പോര്‍ട്‌സ് മീഡിയ പ്രൊഡക്ഷന്‍ വൈദഗ്ദ്ധ്യം, പബ്ലിഷര്‍ ബന്ധങ്ങള്‍, ജനപ്രിയ ഐപി-കളുടെ വിശാലമായ ശ്രേണി, ജിയോയുടെ സാങ്കേതിക വൈദഗ്ദ്ധ്യം, സമാനതകളില്ലാത്ത വിതരണ വ്യാപ്തി, പ്രാദേശിക ബന്ധങ്ങള്‍ എന്നിവ സംയോജിപ്പിച്ച്, വ്യവസായത്തിലെ സുസ്ഥിര വളര്‍ച്ചയ്ക്കും നവീകരണത്തിനുമായി ജിയോ ഗെയിംസ് പ്ലാറ്റ്ഫോമില്‍ ഈ ഇവന്റുകള്‍ നടത്തും.
ബ്ലാസ്റ്റ് ലോകത്തിലെ മികച്ച ഗെയിം പ്രസാധകരുമായും ബ്രാന്‍ഡുകളുമായും പ്രവര്‍ത്തിക്കുന്നു, ഇതിന്റെ ഇവന്റുകള്‍ 2025-ല്‍ 2 ബില്യണ്‍ കാഴ്ചകള്‍ സൃഷ്ടിക്കുമെന്നും 150-ലധികം പ്രദേശങ്ങളില്‍ ആഗോള പ്രേക്ഷകരിലേക്ക് എത്തുമെന്നും 30-ലധികം ഭാഷകളില്‍ സംപ്രേഷണം ചെയ്യുമെന്നും പ്രവചിക്കപ്പെടുന്നു.
‘ഇന്ത്യയിലെ സമാനതകളില്ലാത്ത വൈദഗ്ധ്യവും വ്യാപ്തിയുമുള്ള ഒരു മാര്‍ക്കറ്റ് ലീഡറായ റിലയന്‍സുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെ, പ്രാദേശിക ഇ-സ്പോര്‍ട്‌സ് രംഗത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് ഒരു അതുല്യമായ അവസരമുണ്ട്.’ ബ്ലാസ്റ്റ് സിഇഒ റോബി ഡൂക്ക് അഭിപ്രായപ്പെട്ടു
റിലയന്‍സ് സ്പോര്‍ട്സ് മേധാവി ദേവാംഗ് ഭിംജ്യാനി പറഞ്ഞു, ‘ഈ സംയുക്ത സംരംഭത്തിലൂടെ, റിലയന്‍സ് സ്പോര്‍ട്സിലെ താല്‍പ്പര്യം ഇ-സ്പോര്‍ട്സിലേക്ക് വ്യാപിപ്പിക്കുകയും സ്പോര്‍ട്ടിംഗ് ഇവന്റുകളും ടീമുകളും വിപണനം ചെയ്യാനും പ്രോത്സാഹിപ്പിക്കാനുമുള്ള റൈസിന്റെ കഴിവും ജിയോയുടെ വിതരണവും സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുകയും ചെയ്യും.

