Connect with us

Hi, what are you looking for?

News

വെന്‍ മിഡ്നൈറ്റ് മാര്‍ക്കറ്റ് വെണ്ടര്‍ലാന്‍ഡ് 5, 6 തിയ്യതികളില്‍

5, 6 തിയ്യതികളില്‍ വൈകീട്ട് നാലു മണി മുതല്‍ രാത്രി 12 മണി വരെ എറണാകുളം രാജേന്ദ്ര മൈതാനത്താണ് മിഡ്നൈറ്റ് മാര്‍ക്കറ്റ് ഒരുക്കുന്നത്

കൊച്ചിയുടെ രാത്രികള്‍ വീണ്ടും സജീവമാകുന്നു. വിമന്‍ എന്റര്‍പ്രണേഴ്സ് നെറ്റ്വര്‍ക്ക് കൊച്ചിന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വെന്‍ മിഡ്നൈറ്റ് മാര്‍ക്കറ്റ് 5, 6 തിയ്യതികളില്‍ രാത്രികാല ഷോപ്പിംഗിന്റെയും വിനോദത്തിന്റെയും സംഗമ ഭൂമിയാകും. 5, 6 തിയ്യതികളില്‍ വൈകീട്ട് നാലു മണി മുതല്‍ രാത്രി 12 മണി വരെ എറണാകുളം രാജേന്ദ്ര മൈതാനത്താണ് മിഡ്നൈറ്റ് മാര്‍ക്കറ്റ് ഒരുക്കുന്നത്.

വിനോദത്തിന്റെയും സന്തോഷങ്ങളുടെയും ഒപ്പം കൊച്ചി, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതമായ ഇടം കൂടിയാണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് വെന്‍ കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍ നിമിന്‍ ഹിലാല്‍ പറഞ്ഞു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അഞ്ചിന് വൈകീട്ട് നാലിന് ഹൈബി ഈഡന്‍ എം.പി നിര്‍വഹിക്കും.

വിവിധ തരത്തിലുള്ള ഷോപ്പിംഗ് സ്റ്റാളുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവയോടൊപ്പം വിവിധ വിഭവങ്ങളുള്ള ഭക്ഷണ സ്റ്റാളുകളും ഒരുക്കുന്നുണ്ട്. എല്ലാവരെയും ഉള്‍കൊള്ളുന്ന വിനോദം നിറഞ്ഞ പരിപാടിയായാണ് വെന്‍ ഇതിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്.ആഘോഷത്തിന്റെയും ഷോപ്പിംഗ് അനുഭവത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കും വെണ്ടര്‍ലാന്‍ഡ്.

ഹാപ്പിനെസ് പാര്‍ട്ണറായ റേഡിയോ മംഗോയുടെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക് ഷോകളും ആര്‍ട്ട് ഇന്‍സ്റ്റാളേഷനുകളും ഉണ്ടായിരിക്കും. ഡെക്കാത്‌ലോണ്‍ ആണ് സ്പോര്‍ട്സ് പാര്‍ട്ണര്‍ ആയ ഡെക്കാത്ലോണ്‍ സന്ദര്‍ശകര്‍ക്കായി ഗെയിമുകള്‍ ഒരുക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും ഈ ഇവന്റിന് പിന്തുണ നല്‍കുന്നു. കൊച്ചി മെട്രോ ആണ് ഔദ്യോഗിക യാത്രാ പങ്കാളി. പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും അതുവഴി സുരക്ഷാ ബോധവത്കരണം ഉറപ്പാക്കുന്നതിനുമായി പിങ്ക് പോലീസ് പ്രത്യേക സ്റ്റാള്‍ സജ്ജമാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like