Connect with us

Hi, what are you looking for?

News

വനിതകള്‍ക്ക് അവസരം; ഇതാ റിലയന്‍സിന്റെ വിമണ്‍ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പ്

മികച്ച 50 വനിതാ സാമൂഹിക പ്രവര്‍ത്തകരെയും സാമൂഹിക സംരംഭകരെയും ശാക്തീകരിക്കുന്ന പദ്ധതി

റിലയന്‍സ് ഫൗണ്ടേഷനും വൈറ്റല്‍ വോയ്‌സും ചേര്‍ന്ന് 2022-23 ല്‍ സാമൂഹിക പ്രവര്‍ത്തകരായ വനിതാ നേതാക്കളെ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആദ്യ വിമന്‍ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പിന്റെ വിജയത്തെ തുടര്‍ന്ന്, റിലയന്‍സ് ഫൗണ്ടേഷനും വൈറ്റല്‍ വോയ്‌സും 2024-25 ഫെല്ലോഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

2023-ല്‍, ഇന്ത്യയുടെ ജി20 പ്രസിഡന്‍സി സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ മാറ്റി. പ്രഗത്ഭരായ വനിതാ നേതാക്കള്‍ക്ക് നേതൃത്വ ശേഷി വര്‍ദ്ധിപ്പിക്കാനാണ് ഈ ഫെല്ലോഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.

തങ്ങളുടെ കമ്മ്യൂണിറ്റികള്‍ക്കുള്ളില്‍ പരിവര്‍ത്തനാത്മകമായ മാറ്റത്തിനായി ശ്രമിച്ച, ഇന്ത്യയിലുടനീളമുള്ള മികച്ച 50 വനിതാ നേതാക്കളെ ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാലാവസ്ഥാ പ്രതിരോധം (ദുരന്തസാധ്യത കുറയ്ക്കല്‍ ഉള്‍പ്പെടെ), വികസനത്തിനായുള്ള സ്പോര്‍ട്സ്, വിദ്യാഭ്യാസം, താഴേത്തട്ടിലെ ഉപജീവന മാര്‍ഗങ്ങള്‍ എന്നിവയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഫെലോഷിപ്പ് 2024 സെപ്റ്റംബറില്‍ ആരംഭിക്കും.

ജൂലൈ 1 മുതല്‍ 28 വരെ അപേക്ഷിക്കാം.

https://reliancefoundation.org/womenleadersindiafellowship എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like