സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനായി ഇന്ത്യ പോസ്റ്റും ഇന്ത്യന്‍ റെയില്‍വേയുമായി കൈകോര്‍ക്കാന്‍ ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍. ഇതുസംബന്ധിച്ച് ഇന്ത്യാ പോസ്റ്റുമായി ധാരണാ പത്രത്തില്‍ ആമസോണ്‍ ഒപ്പുവെയ്ച്ചു.
2030 വരെയുള്ള കാലഘട്ടത്തിലേക്ക് 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്താനാണ് ആമസോണിന്റെ പദ്ധതി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വളര്‍ച്ചയില്‍ ആമസോണും പങ്കാളിയാകുമെന്ന്ആമസോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാള്‍ നടത്തിയത്.
ഇന്ത്യാ പോസ്റ്റ്, ഇന്ത്യന്‍ റെയില്‍വേ എന്നിവയുമായി സഹകരിക്കുന്നതോടെ രാജ്യമെമ്പാടുമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്സ് കയറ്റുമതിക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കും. കൂടാതെ ഇന്ത്യന്‍ റെയില്‍വേയുടെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷ ഓഫ് ഇന്ത്യ (ഡിഎഫ്സി)യുമായി സഹകരിക്കുന്നതോടെ രാജ്യമെമ്പാടുമുള്ള വില്‍പനക്കാര്‍ക്ക് സാധനങ്ങള്‍ വളരെ വേഗത്തില്‍ ഉപയോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കാനും സാധിക്കും. ഇതോടെ ഡിഎഫ്സി വഴി ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഇ-കൊമേഴ്സ് കമ്പനിയായി മാറിയിരിക്കുകയാണ് ആമസോണ്‍.
വില്‍പനക്കാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള പദ്ധതികൂടി ആരംഭിക്കും. ഇത് ഡയറക്ട് ടു കസ്റ്റമര്‍ (ഡി2സി) സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ഇന്ത്യാ പോസ്റ്റുമായുള്ള സഹകരണത്തിന്റെ പശ്ചാത്തലത്തില്‍ സംഭവ്23 എന്ന പേരില്‍ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.

