കൊട്ടക് മഹീന്ദ്ര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വില്‍ക്കാന്‍ കൊട്ടക് മഹീന്ദ്ര ബാങ്ക്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ബാങ്കിനുള്ള ഭൂരിപക്ഷം ഓഹരി സൂറിച്ച് ഇന്‍ഷുറന്‍സിനാണ് വില്‍ക്കുന്നത്. 4051 കോടി രൂപയ്ക്കാണ് കൊട്ടക്കിന്റെ 51 ശതമാനം ഓഹരി സൂറിച്ച് വാങ്ങുന്നത്.
ഓഹരി വാങ്ങുന്നതിനൊപ്പം പുതിയ മൂലധനവും കമ്പനിയിലേക്കുണ്ടാകും. മൂന്ന് വര്‍ഷത്തിനുള്ളില്‍ കൊട്ടക് ജനറല്‍ ഇന്‍ഷുറന്‍സിന്റെ 19 ശതമാനം ഓഹരി കൂടി വാങ്ങാനും സ്വിസ് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ആദ്യമായാണ് ഒരു ഇന്ത്യന്‍ നോണ്‍ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് ഒരു വിദേശ സ്ഥാപനത്തിന്റെ ഇത്രയും വലിയ നിക്ഷേപം ഒറ്റയടിക്ക് വരുന്നത്. ഏറ്റെടുക്കല്‍ വാര്‍ത്തയെത്തുടര്‍ന്ന് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവിലയില്‍ വ്യാഴാഴ്ച്ച വര്‍ധനവുണ്ടായി. 1754 രൂപ റേഞ്ചിലാണ് ഓഹരി, വ്യാപാരം നടത്തുന്നത്.

