Connect with us

Hi, what are you looking for?

News

ജനുവരിയില്‍ 41.8 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത് ജിയോ

ജിയോ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി ഉയര്‍ന്നു

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ 2024 ജനുവരിയില്‍ 41.78 ലക്ഷം പുതിയ മൊബൈല്‍ വരിക്കാരെ നേടി.

ജനുവരിയിലെ നേട്ടം രാജ്യത്തെ ജിയോ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി ഉയര്‍ത്തി.

ജനുവരിയില്‍ ഭാരതി എയര്‍ടെല്‍ വരിക്കാരുടെ എണ്ണം 7.52 ലക്ഷം വര്‍ധിച്ചു. വോഡഫോണ്‍ ഐഡിയയ്ക്ക് 15.2 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. ട്രായ് ഡാറ്റ പ്രകാരം ജനുവരിയില്‍ വോഡഫോണ്‍ ഐഡിയ വരിക്കാരുടെ എണ്ണം 22.15 കോടി ആയിരുന്നു.

കേരളത്തില്‍ 88000 ത്തിലധികം പുതിയ വരിക്കാരെയാണ് ജിയോ നേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like