ചാറ്റ്ജിപിടി സൃഷ്ടിച്ച ഓപ്പണ്‍എഐ കമ്പനിയുടെ സിഇഒ സാം ആള്‍ട്ട്മാന്‍ അടുത്തിടെയാണ് ഇന്ത്യയെ ഒന്ന് വിലകുറച്ച് പ്രസ്താവന ഇറക്കിയത്. കൃത്രിമ ബുദ്ധി (എഐ-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി പോലുള്ള മോഡല്‍ വികസിപ്പിച്ചെടുക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ബുദ്ധിമുട്ടാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതിന് മികച്ച മറുപടി വന്നത് ടെക് മഹീന്ദ്ര സിഇഒ സിപി ഗുര്‍നാനിയുടെ ഭാഗത്ത് നിന്നാണ്. സ്വന്തമായി ഏത് മാതൃകയും വികസിപ്പിക്കാന്‍ ടെക് മഹീന്ദ്രയുടെ എഐ തിങ്ക് ടാങ്ക് സജ്ജമായിക്കഴിഞ്ഞെന്നായിരുന്നു ഗുര്‍നാനിയുടെ പ്രഖ്യാപനം.
ആരുമായുമുള്ള മല്‍സരത്തിനല്ല ഇതെന്നും ഇന്ത്യയുടെ ടെക്‌നോളജി വികാസത്തിന്റെ അതിര്‍ത്തികള്‍ ബൃഹത്താക്കാനുമാണെന്ന് ഗുര്‍നാനി വ്യക്തമാക്കുന്നു. എഐ എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സല്ല ഓഗ്മെന്റഡ് ഇന്റിലജന്‍സാണെന്നും ഗുര്‍നാനി.

