Connect with us

Hi, what are you looking for?

News

സ്പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസസിന് കേരള ടൂറിസത്തിന്റെ ഡയമണ്ട് ക്ലാസിഫിക്കേഷന്‍

നിലവില്‍ ഈ അംഗീകാരം കരസ്ഥമാക്കുന്ന സംസ്ഥാനത്തെ ഏക ഹൗസ് ബോട്ട് കമ്പനിയാണിത്

കേരളത്തിലെ പ്രമുഖ ഹൗസ്ബോട്ട് ടൂറിസം കമ്പനിയായ സ്പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസസിന് കേരള ടൂറിസത്തിന്റെ എക്സ്‌ക്ലൂസീവ് ഡയമണ്ട് ക്ലാസിഫിക്കേഷന്‍ ലഭിച്ചു. നിലവില്‍ ഈ അംഗീകാരം കരസ്ഥമാക്കുന്ന സംസ്ഥാനത്തെ ഏക ഹൗസ് ബോട്ട് കമ്പനിയാണിത്.

ആഡംബരം, സുരക്ഷ, ആതിഥ്യ സേവനങ്ങള്‍ എന്നിവയില്‍ മികച്ച നിലവാരം പുലര്‍ത്താനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ അംഗീകാരമാണിതെന്ന് സ്പൈസ് റൂട്ട്സ് പറഞ്ഞു. കേരളത്തിലെ ഹൗസ്ബോട്ട് മാനദണ്ഡങ്ങളുടെ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ഡയമണ്ട് ക്ലാസിഫിക്കേഷന്‍. സുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത, ഡിസൈന്‍ സൗന്ദര്യം, സേവന നിലവാരം, അതിഥികളുടെ സൗകര്യം എന്നിവയില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കാണ് ഈ അംഗീകാരം നല്‍കി വരുന്നത്.

‘കേരള ടൂറിസത്തില്‍ നിന്ന് ലഭിച്ച അഭിമാനകരമായ ക്ലാസിഫിക്കേഷന്‍ സ്പൈസ് റൂട്ട്‌സിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് മാനേജിംഗ് പാര്‍ട്ണര്‍ ജോബിന്‍ ജെ അക്കരകളം പറഞ്ഞു. സമാനതകളില്ലാത്ത അതിഥി സേവനങ്ങള്‍ ഒരുക്കുന്നതിനുള്ള അര്‍പ്പണബോധമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.

പരമ്പരാഗത കേരള കരകൗശലവിദ്യയും ആധുനിക സൗന്ദര്യവും സമന്വയിപ്പിക്കുന്ന ആഡംബര ഹൗസ്ബോട്ടുകളുടെ നിരയാണ് സ്പൈസ് റൂട്ട്‌സിനുള്ളത്. ഓണ്‍ബോര്‍ഡ് ഡൈനിംഗ് മുതല്‍ പരിസ്ഥിതി സൗഹൃദ സൗകര്യങ്ങളും വഴി ഓരോ യാത്രയും സഞ്ചാരികള്‍ക്ക് ലോകോത്തര അനുഭവം നല്‍കും വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അഗ്നിശമന സംവിധാനങ്ങള്‍, ജിപിഎസ് ട്രാക്കിംഗ്, അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പ്, സ്റ്റാഫ് പരിശീലനം എന്നിവയുള്‍പ്പെടെയുള്ള ആധുനിക സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളില്‍ സ്പൈസ് റൂട്ട്‌സ് നടത്തിയ നിക്ഷേപങ്ങളുടെ അംഗീകാരം കൂടിയാണ് ഡയമണ്ട് സര്‍ട്ടിഫിക്കേഷന്‍.

ഇത് പുരസ്‌കാരം മാത്രമല്ല, കേരളത്തിന്റെ ടൂറിസം മേഖലയില്‍ മാതൃകയായി മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്വം കൂടിയാണെന്ന് ജനറല്‍ മാനേജര്‍ സെയില്‍സ് റോജസ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഈ സര്‍ട്ടിഫിക്കേഷനോടെ, സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഭാവനകള്‍ക്ക് സംസ്ഥാനം അംഗീകരിച്ച മുന്‍നിര ഓപ്പറേറ്റര്‍മാരുടെ നിരയിലേക്ക് സ്പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസസും ചേര്‍ന്നു.

നെതര്‍ലന്റ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും കേരളം സന്ദര്‍ശിച്ചപ്പോള്‍ സ്പൈസ് റൂട്ട്സിന്റെ ഹൗസ് ബോട്ടില്‍ യാത്ര ചെയ്തിരുന്നു. സിനിമാ താരങ്ങളായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ബോളിവുഡ് താരങ്ങളായ ജോണ്‍ എബ്രാഹാം, ജാക്വിലിന്‍, ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലിനൈന്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ സ്പൈസ് റൂട്ട്സിന്റെ ആതിഥേയത്വം ആസ്വദിച്ചിട്ടുണ്ട്. ജി20 ഷെര്‍പ്പ മീറ്റിംഗിനും സ്പൈസ് റൂട്ട്സ് വേദിയായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like