ലാപ്പ്‌ടോപ്പുകളുടെയും ടാബ്ലെറ്റുകളുടെയും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെയും ഇറക്കുമതിയില്‍ അടിയന്തരമായി നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപകരണങ്ങള്‍ക്ക് സാധുതയുള്ള ലൈസന്‍സുണ്ടെങ്കിലേ അനുമതി ലഭിക്കുകയുള്ളൂ.
ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഓള്‍ ഇന്‍ വണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, എച്ച്എസ്എന്‍ 8741 ന്റെ കീഴില്‍ വരുന്ന അള്‍ട്രാ സ്‌മോള്‍ ഫോം ഫാക്ടര്‍ കമ്പ്യൂട്ടറുകള്‍ സെര്‍വറുകള്‍ എന്നിവ നിയന്ത്രണത്തിന്റെ പരിധിയില്‍ വരുമെന്നും സാധുതയുള്ള ലൈസന്‍സുണ്ടെങ്കിലേ അനുമതി ലഭിക്കുകയുള്ളൂ എന്നുമാണ് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി നോട്ടിഫിക്കേഷനില്‍ പറഞ്ഞിരിക്കുന്നത്.
ബാഗേജ് നിയമങ്ങളുടെ പരിധിയില്‍ വരുന്ന ഇറക്കുമതികള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാവില്ല എന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നതിന് അകത്തേക്കോ പുറത്തേക്കോ പോകുന്ന ഓരോ വ്യക്തിയും പരിശോധനയ്ക്ക് വിധേയമാകുന്നതിനെയാണ് ബാഗേജ് റൂള്‍ അര്‍ത്ഥമാക്കുന്നത്.
കൊറിയര്‍ വഴിയോ പോസ്റ്റ് ആയോ ഇറക്കുമതി ചെയ്യുന്നതോ, ഒരു ലാപ്ടോപ്പ്, ടാബ്ലെറ്റ്, ഓള്‍ ഇന്‍ വണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, അള്‍ട്രാ സ്‌മോള്‍ ഫോം ഫാക്ടര്‍ കമ്പ്യൂട്ടര്‍ എന്നിവയ്ക്ക് മേല്‍പറഞ്ഞ ഇംപോര്‍ട്ട് ലൈസെന്‍സിംഗ് റിക്വയര്‍മെന്റ്‌സ് ബാധകമാവില്ല. ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളില്‍ നിന്ന് പര്‍ച്ചേസ് ചെയ്തവയ്ക്കും ഇത് ബാധകമാവില്ല.

