ഹീറോ മോട്ടോ കോര്‍പ്പ് തങ്ങളുടെ ഏറ്റവും ജനപ്രിയമായ പാഷന്‍ പ്രോ ബൈക്കുകളുടെ ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്തിയിരിക്കുന്നു. തീര്‍ച്ചയായും പാഷന്‍ പ്രോ ആരാധകരെയാകെ നിരാശയിലാക്കുന്ന വാര്‍ത്തയാണിത്.
ഹീറോ മോട്ടോ കോര്‍പ്പ്, അതിന്റെ വെബ്‌സൈറ്റില്‍ നിന്ന് പാഷന്‍ പ്രോ മോട്ടര്‍സൈക്കിളുകളെ എടുത്തു മാറ്റിയിട്ടുണ്ട്. ഡീലര്‍മാരും പാഷന്‍ പ്രോ മോട്ടോര്‍സൈക്കിളിന്റെ പിന്‍മാറ്റത്തെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.
എന്നാല്‍ അത്രക്കങ്ങ് നിരാശരാകേണ്ട. കാരണം പാഷന്റെ പുതിയ അവതാരങ്ങളായ പാഷന്‍ എക്‌സ്ടിഇസി, പാഷന്‍ പ്ലസ് എന്നിവ തുടര്‍ന്നും ഹീറോ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കും.
ഹീറോ പാഷന്‍ പ്രോയുടെ കൂടുതല്‍ അഡ്വാന്‍സ്ഡ് മോഡലുകളാണ് പാഷന്‍ എക്‌സ്ടിഇസിയും പാഷന്‍ പ്ലസും. 113 സിസിയാണ് പാഷന്‍ എക്സ്ടിസിയുടെ എഞ്ചിന്‍ കരുത്ത്. പാഷന്‍ പ്ലസിന്റേത് 97 സിസിയും. യുഎസ്ബി ചാര്‍ജിംഗും സൈഡ് സ്റ്റാന്‍ഡ് കട്ടോഫ് സെന്‍സറുമടക്കം പുതിയ സവിശേഷതകളുമുണ്ട്. പാഷന്‍ എക്സ്ടിഇസിയുടെ ഡെല്‍ഹിയിലെ എക്സ്ഷോറൂം വില 80,038 രൂപയും പാഷന്‍ പ്ലസിന്റേത് 76,301 രൂപയുമാണ്.

