വരാനിരിക്കുന്ന ശൈത്യകാലത്തെ സ്‌കെഡ്യൂളിന് സ്‌പൈസ്‌ജെറ്റ് തങ്ങളുടെ നെറ്റ്വര്‍ക്ക് വിപുലീകരിക്കുന്നു. നിലവിലുള്ളതും പുതിയതുമായ റൂട്ടുകളിലേക്ക് സര്‍വീസ് നടത്തുന്നതിന് 44 അധിക വിമാനങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ബജറ്റ് എയര്‍ലൈന്‍ അറിയിച്ചു. അടുത്തിടെയാണ് 737 മാക്‌സ് വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള 8 ബോയിങ് വിമാനങ്ങള്‍ സ്‌പൈസ്‌ജെറ്റ് ഉള്‍പ്പെടുത്തിയത്.
രാജ്യത്തുടനീളമുള്ള യാത്രക്കാരുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും മെച്ചപ്പെടുത്താനും ഈ വിപുലീകരണം സഹായകമാകാമെന്ന് സ്‌പൈസ്‌ജെറ്റ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ശില്‍പ ഭാട്ടിയ പറഞ്ഞു. വിമാനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് യാത്രക്കാരുടെ സൗകര്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടാണെന്നും അത് വിശാലമായ യാത്രാ സാധ്യതകള്‍ നല്‍കുകയും ചെയ്യുന്നു എന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഷില്ലോംഗ് നഗരവും സ്‌പൈസ്‌ജെറ്റിന്റെ നെറ്റ്വര്‍ക്കില്‍ ചേരാന്‍ പോവുകയാണ്. കൂടാതെ, ചെന്നൈ-പൂനെ, ഹൈദരാബാദ്- കൊല്‍ക്കത്ത, ജയ്പൂര്‍-ഡെല്‍ഹി തുടങ്ങിയ നഗരജോഡികള്‍ തമ്മിലുള്ള കണക്ടിവിറ്റിയും സ്‌പൈസ്‌ജെറ്റ് വിപുലീകരിക്കുന്നു.
മുംബൈയില്‍ നിന്ന് ബാങ്കോക്കിലേക്ക് പ്രതിദിന ഫ്‌ളൈറ്റും സ്‌പൈസ്‌ജെറ്റ് ലോഞ്ച് ചെയ്തിട്ടുണ്ട്.

