2024 ഫെബ്രുവരി മുതല്‍ ജൂലൈ വരെ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ മാര്‍ക്കറ്റ് കാറ്റഗറൈസേഷന്‍ ലിസ്റ്റ് ആംഫി (അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ) വ്യാഴാഴ്ച പുറത്തിറക്കി. കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജ്വല്ലേഴ്സ്, ഹരിത ഊര്‍ജ സ്ഥാപനമായ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്, പ്രതിരോധ മേഖലയിലെ കുത്തക കമ്പനിയായ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ്, ജലവൈദ്യുതി കമ്പനിയായ എസ്ജെവിഎന്‍ ലിമിറ്റഡ്, ബാറ്ററി നിര്‍മാതാക്കളായ എക്‌സൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഫാര്‍മ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് എന്നീ സ്മോള്‍ക്യാപ് കമ്പനികള്‍ക്ക് മിഡ്ക്യാപ് വിഭാഗത്തിലേക്ക് പ്രൊമോഷനായി. അടുത്തിടെ ലിസ്റ്റ് ചെയ്ത ഐആര്‍ഇഡിഎ, ടാറ്റ് ടെക്നോളജീസ്, ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവയെയും മിഡ്ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.
മുന്നോട്ട് കുതിച്ചവര്‍
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (പിഎഫ്‌സി), റെയില്‍വേ കമ്പനിയായ ഐആര്‍എഫ്‌സി, മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (ലോധ), പോളിക്യാബ് ഇന്ത്യ ലിമിറ്റഡ്, ആര്‍ഇസി ലിമിറ്റഡ് എന്നിവയുടെ ഓഹരികള്‍ ലാര്‍ജ്ക്യാപ് വിഭാഗത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.
ആര്‍ആര്‍ കാബല്‍ ലിമിറ്റഡ്, സെല്ലോ വേള്‍ഡ് ലിമിറ്റഡ്, ഹൊനാസ കണ്‍സ്യൂമര്‍, കോണ്‍കോര്‍ഡ് ബയോടെക്, നുവാമ വെല്‍ത്ത്, ഹാപ്പി ഫോര്‍ജിംഗ്സ്, സിഗ്നേച്ചര്‍ ഗ്ലോബല്‍, എസ്ബിഎഫ്സി ഫിനാന്‍സ്, ടിവിഎസ് സപ്ലൈ, ഐനോക്സ് ഇന്ത്യ ലിമിറ്റഡ്, ഡോംസ് ഇന്‍ഡസ്ട്രീസ് എന്നിവ സ്മോള്‍ക്യാപ് വിഭാഗത്തിലേക്കുള്ള പുതിയ എന്‍ട്രികളില്‍ ഉള്‍പ്പെടുന്നു.
2023 ജൂണില്‍ 49,700 കോടി രൂപയായിരുന്ന ലാര്‍ജ് ക്യാപ് പരിധി ഇപ്പോള്‍ 67,000 കോടി രൂപയായി ഉയര്‍ന്നു. അതേസമയം, മിഡ്ക്യാപ് കട്ട് ഓഫ് 17,400 കോടി രൂപയില്‍ നിന്ന് 22,000 കോടി രൂപയായി ഉയര്‍ത്തി.
അടുത്തിടെ ലിസ്റ്റ് ചെയ്ത ഐആര്‍ഇഡിഎ, ടാറ്റ് ടെക്നോളജീസ്, ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവയെയും മിഡ്ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി
വീണവര്‍
യുപിഎല്‍ ലിമിറ്റഡ്, അദാനി വില്‍മര്‍ ലിമിറ്റഡ്, പിഐ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഐആര്‍സിടിസി ലിമിറ്റഡ്, ബോഷ് ലിമിറ്റഡ്, ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ്, സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവ ലാര്‍ജ്ക്യാപ്പില്‍ നിന്ന് മിഡ്ക്യാപ് വിഭാഗത്തിലേക്ക് തരംതാഴ്ത്തി.
രാജേഷ് എക്‌സ്‌പോര്‍ട്ട്‌സ്, വേള്‍പൂള്‍ ഇന്ത്യ, അതുല്‍, ലോറസ് ലാബ്‌സ്, ഭാരത് ഡൈനാമിക്‌സ്, ബാറ്റ ഇന്ത്യ, കജാരിയ സെറാമിക്‌സ്, വിനതി ഓര്‍ഗാനിക്‌സ്, ഫൈസര്‍, ആരതി ഇന്‍ഡസ്ട്രീസ് എന്നിവ മിഡ്ക്യാപ് വിഭാഗങ്ങളില്‍ നിന്ന് സ്‌മോള്‍ക്യാപ്പിലേക്ക് തരംതാഴ്ത്തപ്പെട്ട ചില ഓഹരികളാണ്.

