Connect with us

Hi, what are you looking for?

News

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്താന്‍ പുതിയ നിര്‍ദ്ദേശവുമായി ജിയോയും എയര്‍ട്ടെലും വി ഐയും

യാത്രക്കാര്‍ക്കും വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമില്ലാത്ത കൂടുതല്‍ മെച്ചപ്പെട്ട മൊബൈല്‍ കവറേജ് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം

ഒരു മൂന്നാം കക്ഷി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡറുടെ പങ്കാളിത്തമില്ലാതെ, തടസ്സമില്ലാത്തതും ഉയര്‍ന്ന നിലവാരമുള്ളതുമായ ടെലികോം കണക്റ്റിവിറ്റി നല്‍കുന്നതിന് വിമാനത്താവള ടെര്‍മിനലിനുള്ളില്‍ ഒരു പൊതുവായ ഇന്‍-ബില്‍ഡിംഗ് സൊല്യൂഷന്‍ (ഐബിഎസ്) സ്ഥാപിക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ജിയോയും എയര്‍ട്ടെലും വി ഐയും.

യാത്രക്കാര്‍ക്കും വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമില്ലാത്ത കൂടുതല്‍ മെച്ചപ്പെട്ട മൊബൈല്‍ കവറേജ് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ടെലികോം ആക്റ്റ്, 2023 ലെ വ്യവസ്ഥകള്‍ അനുസരിച്ചും ടെലികോം റൈറ്റ് ഓഫ് വേ (RoW) നിയമങ്ങള്‍ അനുസരിച്ചും, വിമാനത്താവളങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍, സമാനമായ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന എല്ലാ പൊതു അധികാരികളും ലൈസന്‍സുള്ള ടിഎസ്പിമാര്‍ക്ക് ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിന് റോ നല്‍കാന്‍ ബാധ്യസ്ഥരാണ്.

പൊതു സൗകര്യങ്ങളിലെ ഐബിഎസ് വിന്യാസങ്ങള്‍ ഉയര്‍ന്ന മൂലധല നിക്ഷേപം ഉള്‍ക്കൊള്ളുന്നതിനാല്‍ ടിഎസ്പിമാര്‍ക്ക് കാര്യമായ വാണിജ്യപരമായ വരുമാനം നല്‍കുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, വിമാനത്താവളങ്ങള്‍ പോലുള്ള നിര്‍ണായക പൊതു ഇടങ്ങളില്‍ വിശ്വസനീയമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നത് ഒരു പൊതുസേവനത്തിനുള്ള ഒരു അത്യാവശ്യമായ സൗകര്യമായി കണ്ടുകൊണ്ടാണ് ഈ നീക്കം.

വിമാനത്താവള പരിസരം സംയുക്തമായി സര്‍വേ ചെയ്യാനും, ഐബിഎസ് നെറ്റ്വര്‍ക്ക് സമയബന്ധിതമായി സ്ഥാപിക്കുന്നതിനും അനുമതി തേടി മൂന്ന് ഓപ്പറേറ്റര്‍മാരും സംയുക്ത അപേക്ഷ സമര്‍പ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like