Connect with us

Hi, what are you looking for?

Business & Corporates

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഫിന്‍ടെക് പുരസ്‌കാരം അദീബ് അഹമ്മദിന്

ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊള്‍നട്ടി സന്നിഹിതയായിരുന്നു

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഫിന്‍ടെക് പുരസ്‌കാരം നേടി അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡിയും യുവ ഇന്ത്യന്‍ വ്യവസായ പ്രമുഖനുമായ അദീബ് അഹമ്മദ്‌. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ ഫിന്‍ടെകിന്റെ ആഗോള തലത്തിലെ ലീഡിംഗ് ഫിന്‍ടെക് പേഴ്സനാലിറ്റി പുരസ്‌കാരം (GCC) എം2പി ഫിന്‍ടെക് പ്രസിഡന്റ് അഭിഷേക് അരുണില്‍ നിന്നും അദീബ് അഹമ്മദ് ഏറ്റുവാങ്ങി.

ഗള്‍ഫ് രാജ്യത്ത് നിന്നും അതിര്‍ത്തി കടന്ന് ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമായി ധനകാര്യ സേവന രംഗത്ത് നടത്തിയ വിപ്ലവകരമായ മാറ്റം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊള്‍നട്ടി സന്നിഹിതയായിരുന്നു.

പശ്ചിമേഷ്യ, ഏഷ്യ പസഫിക്, ജിസിസി മേഖലകളില്‍ ഉള്‍പ്പെടെ പത്തോളം രാജ്യങ്ങളിലായി 300 ഓളം ശാഖകള്‍ വഴി അതിര്‍ത്തികള്‍ കടന്നുള്ള ധനകാര്യ വിനിമയവും, ഡിജിറ്റല്‍ പണമിടപാട് ശൃംഖലയും അദീബ് അഹമ്മദിന്റെ നേതൃത്വത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.

ലീഡിംഗ് ഫിന്‍ടെക് പേഴ്സനാലിറ്റി പുരസ്‌കാരം നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി അറിയിക്കുന്നതായും പുരസ്‌കാരം അദീബ് അഹമ്മദ് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ ജിസിസി പേയ്മെന്റ് സിസ്റ്റം അതിവേഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. ക്രോസ്-ബോര്‍ഡര്‍ പേയ്‌മെന്റുകളില്‍ വിപ്ലവം സൃഷ്ടിക്കാനായത് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ടീമിന്റെ കൂട്ടായ ശ്രമങ്ങളുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വണ്‍ 97 പ്രസിഡന്റും സിഒഒയുമായ ബവേഷ് ഗുപ്ത ഫിന്‍ടെക് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും, വോള്‍ട്ട് ഫൗണ്ടറും സിഇഒയുമായ ടോം ഗ്രീന്‍വുഡ് ലീഡിംഗ് ഫിന്‍ടെക് പേഴ്സനാലിറ്റി ഓഫ് ദി ഇയര്‍ യൂറോപ്പ്, സിറോദ സിടിഒ കൈലാസ് നാഥ് ഫിന്‍ടെക് സിടിഒ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങളും ഏറ്റുവാങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like