പ്രതീക്ഷക്ക് വിപരീതമായ പെരുമാറ്റവുമായി റിസര്‍വ് ബാങ്ക്. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള പണാവലോകനയോഗത്തിലും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി. അതുകൊണ്ട് പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല. മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷം വിലക്കയറ്റം 5.1 ശതമാനം എന്നത് 5.4 ശതമാനത്തില്‍ എത്തുമെന്ന് പുനര്‍നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഭക്ഷ്യ വസ്തുക്കളുടെ വില താഴുമെന്ന പ്രതീക്ഷയില്ല.
ജിഡിപി 7.3 ശതമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന ജിഡിപിയും വിലക്കയറ്റത്തിന് കാരണമായേക്കാം. തെരെഞ്ഞെടുപ്പ് അടുക്കുന്ന സായാഹചര്യത്തില്‍ വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കുള്ള ചിലവുകളും കൂടാനും സാധ്യതയുണ്ട്. ഇതെല്ലാം പണമൊഴുക്ക് വര്‍ധിപ്പിക്കാന്‍ കാരണമാകും. റീപോ നിരക്കില്‍ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തില്‍ ഈ കാര്യങ്ങളും സാധീനിച്ചിട്ടുണ്ട്.

