6.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുതിയ 2023 ഹ്യുണ്ടായ് ഐ20 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. 2023 ഹ്യുണ്ടായ് ശ20 ന് സിഗ്നേച്ചര്‍ എല്‍ഇഡി ഡിആര്‍എലുകള്‍ കൊണ്ട് അലങ്കരിച്ച പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ലഭിക്കുന്നു. നവീകരിച്ച ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ 16 ഇഞ്ച് അലോയ് വീലുകള്‍ ആകര്‍ഷകമായ ഫ്രണ്ട് ഗ്രില്‍ എന്നിവ ഒരു സ്‌പോര്‍ട്ടി ലുക്ക് വാഹനത്തിന് നല്‍കുന്നു.
ആംബിയന്റ് ലൈറ്റിംഗ്, ബോസിന്റെ പ്രീമിയം 7 സ്പീക്കര്‍ സിസ്റ്റം, നൂതനമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ സംയോജിപ്പിച്ച ഡ്യുവല്‍-ടോണ്‍ ഗ്രേ, ബ്ലാക്ക് ഇന്റീരിയറുകള്‍ ഒരു ഇമേഴ്‌സീവ് ഡ്രൈവിംഗ് അനുഭവം സൃഷ്ടിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സെമി-ലെതറെറ്റ് സീറ്റുകള്‍, ലെതറെറ്റ് ഡോര്‍ ആംറെസ്റ്റുകള്‍, ലെതര്‍ പൊതിഞ്ഞ സ്‌റ്റൈലിഷ് ഡി-കട്ട് സ്റ്റിയറിംഗ് വീല്‍ എന്നിവ ഒരു സ്‌റ്റൈലിഷ് ലുക്ക് വാഗ്ദാനം ചെയ്യുന്നു.
6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (എച്ച്എസി), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവയുള്‍പ്പെടെ 26 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളിലൂടെ പുതിയ ഹ്യുണ്ടായ് ഐ20യില്‍ സുരക്ഷയ്ക്ക് പരമപ്രാധാന്യം നല്‍കിയിരിക്കുന്നു. എല്ലാ സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളുള്ള ത്രീ-പോയിന്റ് സീറ്റ്ബെല്‍റ്റ് സംവിധാനം സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുന്നു.
മോഷണം നടയാനുള്ള ബര്‍ഗ്ലര്‍ അലാറം, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) ഹൈലൈന്‍, ഹെഡ്‌ലാമ്പ് എസ്‌കോര്‍ട്ട് ഫംഗ്ഷന്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ തുടങ്ങി 40-ലധികം സുരക്ഷാ ഫീച്ചറുകളോടെ, പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ സുരക്ഷയ്ക്കായി ഹ്യുണ്ടായ് ഐ 20 ഒരു പുതിയ മാനദണ്ഡം സജ്ജമാക്കിയിരിക്കുന്നു.
മാനുവല്‍ ട്രാന്‍സ്മിഷനും ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷനും ഉള്ള 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിനാണ് പുതിയ ഹ്യുണ്ടായ് ഐ20 ക്ക്. ആമസോണ്‍ ഗ്രേ, അറ്റ്ലസ് വൈറ്റ്, ടൈറ്റന്‍ ഗ്രേ, ടൈഫൂണ്‍ സില്‍വര്‍, സ്റ്റാറി നൈറ്റ്, ഫിയറി റെഡ്, അറ്റ്ലസ് വൈറ്റ് + ബ്ലാക്ക് റൂഫ്, ഫിയറി റെഡ് + ബ്ലാക്ക് റൂഫ് എന്നിവയുള്‍പ്പെടെ നിരവധി കളര്‍ ഓപ്ഷനുകളില്‍ പുതിയ ഹ്യുണ്ടായ് ഐ20 ലഭ്യമാണ്.

